മൂന്നാമതും കുഞ്ഞിന് ജന്മം നൽകുന്ന സ്ത്രീകൾക്ക് 50,000 രൂപ വാഗ്ദാനം ചെയ്ത് വിജയനഗരത്തിൽ നിന്നുള്ള ടിഡിപി എംപി കാലിസെറ്റി അപ്പള നായിഡു. ആൺകുട്ടിക്ക് ജന്മം നൽകുന്നവർക്ക് പശുവിനെ സമ്മാനമായി നൽകുമെന്നും അപ്പള നായിഡു പ്രഖ്യാപിച്ചു. സമ്മാനത്തുക തന്റെ ശമ്പളത്തിൽ നിന്നെടുക്കുമെന്ന് എംപി വ്യക്തമാക്കി. അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് ശനിയാഴ്ച വിജയ നഗരത്തിൽ നടന്ന ഒരു ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കവെയാണ് നായിഡുവിന്റെ ഈ പ്രഖ്യാപനം. നായിഡുവിന്റെ പ്രസംഗം സോഷ്യൽ മീഡിയ ഏറ്റെടുത്തു. ടിഡിപി നേതാക്കളും പ്രവർത്തകരും ഇത് […]