Tags :Tamil Nadu.

News

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പേരുകളില്‍നിന്ന് ജാതിപ്പേര് നീക്കണമെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ: തമിഴ്‌നാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പേരുകളില്‍നിന്ന് ജാതിപ്പേര് ഒഴിവാക്കണം എന്ന് മദ്രാസ് ഹൈക്കോടതി. 2025-26 അധ്യയനവര്‍ഷം മുതല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍-സ്വകാര്യ സ്‌കൂളുകള്‍, കോളേജുകള്‍ തുടങ്ങിയവയുടെ പേരിനൊപ്പം ജാതിപ്പേരുകളൊന്നും നല്‍കരുതെന്നാണ് ജസ്റ്റിസ് ഡി. ഭാരത ചക്രവര്‍ത്തി ഉത്തരവിട്ടത്. ഇത്തരം പേരുകളുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളോട് നാലാഴ്ചയ്ക്കുള്ളില്‍ ഇവ നീക്കംചെയ്യാന്‍ നിര്‍ദേശിക്കണമെന്നും നീക്കം ചെയ്തില്ലെങ്കില്‍ സ്ഥാപനത്തിന്റെ അംഗീകാരം പിന്‍വലിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. ജാതിപ്പേരുകള്‍ നീക്കംചെയ്യാതെ അംഗീകാരം നഷ്ടമായാല്‍ ഇവിടങ്ങളിലെ വിദ്യാര്‍ഥികളെ മറ്റു അംഗീകാരമുള്ള സ്ഥാപനങ്ങളിലേക്ക് മാറ്റാന്‍ സൗകര്യമൊരുക്കണമെന്നും കോടതി നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്. […]

News Uncategorized

മുന്നറിയിപ്പില്ലാതെ തമിഴ്നാട് അടച്ചിട്ട അട്ടപ്പാടി മുള്ളി ചെക്പോസ്റ്റ് തുറക്കണമെന്ന് ഊട്ടി എംഎൽഎ തമിഴ്നാട്

അഗളി: അട്ടപ്പാടിയിൽ നിന്ന് ഊട്ടിയിലേക്കുള്ള പാതയിൽ തമിഴ്നാട് വനം വകുപ്പ് അടച്ചിട്ട മുള്ളിയിലെ ചെക്ക്പോസ്റ്റ് തുറക്കണമെന്ന് ആവശ്യപ്പെട്ട് ഊട്ടി എംഎൽഎ ആർ.ഗണേഷ്, തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനു നിവേദനം നൽകി. കേരളത്തിൽ നിന്ന് ഒട്ടേറെ സഞ്ചാരികളാണ് അട്ടപ്പാടി, മുള്ളി, മഞ്ജുർ വഴി കിണ്ണക്കരയിലൂടെ ഊട്ടിയിലും എത്തിയിരുന്നത്. നീലഗിരിയിലെ ടൂറിസത്തിന് മുള്ളി ചെക്പോസ്റ്റ് ഏറെ സഹായകമായിരുന്നു. കൃഷി. വാണിജ്യം എന്നീ ആവശ്യങ്ങൾക്കും ബന്ധുക്കളെ കാണാനും സ്‌ഥിരമായി അട്ടപ്പാടിക്കാർക്ക് ഇതുവഴി യാത്ര ചെയ്യേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ള വാഹനങ്ങൾ പൂർണമായി […]