Tags :Syllabus simplification will be seriously discussed

News

സിലബസ് ലഘൂകരണം ഗൗരവമായി ചർച്ച ചെയ്യും: മന്ത്രി വി. ശിവൻകുട്ടി

സംസ്ഥാനത്തെ സ്‌കൂൾ സിലബസ് ലഘൂകരിക്കുന്ന കാര്യത്തിൽ സംസ്ഥാന കരിക്കുലം കമ്മിറ്റി വിശദമായ ചർച്ചകൾ നടത്തി ഉടൻ തീരുമാനമെടുക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കുട്ടികളുടെ പഠനഭാരം ശാസ്ത്രീയമായി പരിശോധിച്ച് മാത്രമേ മാറ്റം വരുത്തുകയുള്ളൂവെന്ന് മന്ത്രി വ്യക്തമാക്കി. കേവലം പുസ്തകസഞ്ചിയുടെ ഭാരം കുറയ്ക്കൽ മാത്രമല്ല, മറിച്ച് മാനസികമായ ഭാരം കൂടി കുറയ്ക്കാനുള്ള സർക്കാരിന്റെ ആത്മാർത്ഥമായ ഇടപെടലിന്റെ ഭാഗമാണ് ഇതെന്ന് മന്ത്രി പറഞ്ഞു. കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊള്ളുന്ന ‘ഇവോൾവിങ് ടെക്സ്റ്റ്’ എന്ന ആശയമാണ് പാഠ്യപദ്ധതി ചട്ടക്കൂടിൽ സർക്കാർ മുന്നോട്ട് വെക്കുന്നത്. […]