Tags :Swachhta Hi Seva

News

സ്വച്ഛതാ ഹി സേവ: ശുചിത്വോത്സവം 2025 ക്യാമ്പയിന് സംസ്ഥാനത്ത് തുടക്കമായി

മാലിന്യസംസ്‌കരണ – ശുചിത്വരംഗത്ത് കൂടുതൽ മികവ് ലക്ഷ്യമിട്ട് സംസ്ഥാനവ്യാപകമായി സംഘടിപ്പിക്കുന്ന ശുചിത്വോത്സവം 2025 ന് തുടക്കമായി. ഗാന്ധിജയന്തിയോടനുബന്ധിച്ച് ദേശീയതലത്തിൽ ആവിഷ്‌കരിച്ചിരിക്കുന്ന ‘സ്വച്ഛതാ ഹി സേവാ’ക്യാമ്പയിനാണ് കേരളത്തിൽ ശുചിത്വോത്സവമായി നടത്തുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് നിയമസഭാ കോംപ്ലക്‌സിൽ ശുചിത്വോത്സവം- 2025-ന്റെ ലോഗോ പ്രകാശനം ചെയ്ത് സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാനത്താകെ ജില്ലാ, പ്രാദേശികതലങ്ങളിലും ക്യാമ്പയിന് ആരംഭമായി.  തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് ശുചിത്വരംഗത്ത് നടത്തിയ മുന്നേറ്റം ജനങ്ങളോട് പറയാനും കാലാവധിതീരും മുൻപ് പൊതു ശുചീകരണമുൾപ്പടെ നടത്തി കൂടുതൽ മികവിലേക്കെത്താനും കിട്ടുന്ന അവസാന അവസരമാണ് ഇതെന്നും […]