Tags :Survey report

Lifestyle

പ്രധാനമന്ത്രിയുടെ പ്രതിച്ഛായ വർധിച്ചെന്ന് സർവേ റിപ്പോർട്ട്

ന്യൂഡൽഹി: മൂന്നാം മോദിസർക്കാർ ഒന്നാംവാർഷികം ആഘോഷിക്കുമ്പോൾ പ്രധാനമന്ത്രിയുടെ പ്രതിച്ഛായ വർധിച്ചെന്ന് സർവേ റിപ്പോർട്ട്. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിനൽകിയ ഓപ്പറേഷൻ സിന്ദൂറിനുശേഷം, ദേശീയസുരക്ഷാവിഷയങ്ങളിൽ രാജ്യത്തെ 88 ശതമാനം ജനങ്ങളും പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിശ്വസിക്കുന്നതായാണ് സ്വകാര്യ വാർത്താചാനലിന്റെ സർവേ റിപ്പോർട്ട് വ്യക്തമാക്കി. ഇന്ത്യ-പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് സർവേ നടത്തിയതെന്ന് ചാനൽ കൂട്ടിച്ചേർത്തു. 14,671 പേരാണ് സർവേയിൽ പങ്കെടുത്തത്. അതിൽ 88.06 ശതമാനം പേരും മോദിയിൽ വിശ്വാസം രേഖപ്പെടുത്തി. 11.94 ശതമാനം പേർ വിശ്വാസമില്ലെന്നും വ്യക്തമാക്കി. മേയ് ആറ്, ഏഴ് തീയതികളിലായിരുന്നു […]