Tags :supreme court

Lifestyle

കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ നിയമപ്രകാരം തിരഞ്ഞെടുപ്പ് കമ്മിഷണർമാരെ നിയമിച്ചത് ചോദ്യംചെയ്യുന്ന ഹർജികൾ സുപ്രീംകോടതി

കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ നിയമപ്രകാരം തിരഞ്ഞെടുപ്പ് കമ്മിഷണർമാരെ നിയമിച്ചത് ചോദ്യംചെയ്യുന്ന ഹർജികൾ സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കുമെന്ന് റിപ്പോർട്ട്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാർ വിരമിച്ചതോടെ, ആ സ്ഥാനത്തേക്ക്‌ തിരഞ്ഞെടുപ്പ് കമ്മിഷണറായിരുന്ന ഗ്യാനേഷ് കുമാറിനെ കഴിഞ്ഞദിവസം നിയമിച്ചു. ഇതുകൂടാതെ തിരഞ്ഞെടുപ്പ് കമ്മിഷണറായി ഹരിയാണ മുൻ ചീഫ് സെക്രട്ടറി വിവേക് ജോഷിയെയും നിയമിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ നിയമനത്തിന് പ്രധാനമന്ത്രി, ലോക്‌സഭാ പ്രതിപക്ഷനേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്ന സമിതി വേണമെന്ന് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് 2023 മാർച്ചിൽ വിധിച്ചിരുന്നു. […]

Lifestyle

ലോട്ടറിക്കു സേവന നികുതി ചുമത്താൻ കേന്ദ്ര സർക്കാരിന് അധികാരമില്ലെന്നു വ്യക്തമാക്കി സുപ്രീം കോടതി

ലോട്ടറിക്കു സേവന നികുതി ചുമത്താൻ കേന്ദ്ര സർക്കാരിന് അധികാരമില്ലെന്നു വ്യക്തമാക്കി സുപ്രീം കോടതി. സംസ്ഥാന സർക്കാരുകൾക്കു മാത്രമേ ലോട്ടറി വിതരണക്കാരിൽനിന്നു നികുതി ഈടാക്കാനാകൂ എന്നും കോടതി ചൂണ്ടിക്കാട്ടി. കേന്ദ്ര സർക്കാരിന്റെ അപ്പീൽ തള്ളിയാണ് സുപ്രീം കോടതിയുടെ നിർണായക വിധി. സംസ്ഥാനങ്ങൾക്കു ലോട്ടറി നികുതി വരുമാനം പൂർണമായി ഉറപ്പാക്കുന്ന വിധി കേരളത്തിനുൾപ്പെടെ ആശ്വാസമാണ്. അതേസമയം 2010ലെ സാമ്പത്തിക ഭേദഗതി നിയമത്തിലെ അനുബന്ധ വകുപ്പ് റദ്ദാക്കിയ സിക്കിം ഹൈക്കോടതിയുടെ വിധി സുപ്രീം കോടതി ശരിവച്ചു. ലോട്ടറി ടിക്കറ്റ് വിതരണക്കാർ നടത്തുന്നത് […]

News

മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ പാരമ്പര്യേതര ട്രസ്റ്റി നിയമനത്തിന് കേരള ഹൈക്കോടതി

ന്യൂഡൽഹി: മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ പാരമ്പര്യേതര ട്രസ്റ്റി നിയമനത്തിന് കേരള ഹൈക്കോടതി പുറത്തിറക്കിയ മാർഗനിർദേശത്തിലെ സുപ്രധാനമായ വ്യവസ്ഥ സുപ്രീംകോടതി സ്റ്റേ ചെയ്തു. പാരമ്പര്യേതര ട്രസ്റ്റികളെ കണ്ടെത്തുന്നതിനുള്ള സമിതിയിൽ ക്ഷേത്ര ട്രസ്റ്റിയെ കൂടി ഉൾപ്പെടുത്തണമെന്ന നിർദേശം അടങ്ങുന്ന വ്യവസ്ഥയാണ് സ്റ്റേ ചെയ്തത്. ജസ്റ്റിസ് എ എം സുന്ദരേഷിന്റെ അധ്യക്ഷതയിലുള്ള സുപ്രീം കോടതി ബെഞ്ചാണ് സ്റ്റേ ഉത്തരവ് പുറപ്പടിവിച്ചത്. തിരുനാവായ ശ്രീ വൈരങ്കോട് ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റി നിയമനവുമായി ബന്ധപ്പെട്ട കേസിലാണ് കേരള ഹൈക്കോടതി മാർ​ഗരേഖ പുറത്തിറക്കിയത്. […]

Blog Editorial News

പോഷ് നിയമത്തിന്റെ പരിധിയിൽ രാഷ്ട്രീയ പാർട്ടികളെ കൊണ്ടുവരണമെന്ന ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ

പോഷ് നിയമത്തിന്റെ പരിധിയിൽ രാഷ്ട്രീയ പാർട്ടികളെ കൊണ്ടുവരണമെന്ന ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ അവതരിപ്പിക്കാൻ സുപ്രീംകോടതി നിർദ്ദേശം നൽകി. തിരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ലെങ്കിൽ ഹർജിയുമായി കോടതിയെ സമീപിച്ചാൽ പരിഗണിക്കാമെന്നും ജസ്റ്റിസുമാരായ സൂര്യകാന്ത്, മൻമോഹൻ എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി. തൊഴിലിടത്തിലെ സ്ത്രീകൾക്ക് നേരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങൾ തടയുന്ന പോഷ് നിയമം നടപ്പാക്കാൻ രാഷ്ട്രീയ പാർട്ടികൾക്ക് നിർദേശം നൽകണം എന്നാവശ്യപ്പെട്ട് മലയാളി അഭിഭാഷക യോഗ മായ എം.ജി യാണ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്. കേന്ദ്ര സർക്കാരിനെയും […]