മലപ്പുറം എസ്.പി. ആയിരുന്ന സുജിത് ദാസ് ഉൾപ്പെടെ മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്കെതിരേ ബലാത്സംഗ
മലപ്പുറം എസ്.പി. ആയിരുന്ന സുജിത് ദാസ് ഉൾപ്പെടെ മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്കെതിരേ ബലാത്സംഗ കേസ് എടുക്കണമെന്ന ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. സംസ്ഥാന സർക്കാരിനും പോലീസ് ഉദ്യോഗസ്ഥർക്കുമാണ് നോട്ടീസയച്ചത്. അതേസമയം, സംഘടിത കുറ്റകൃത്യം ചെയ്യുന്നവർ പോലീസ് ഉദ്യോഗസ്ഥർക്കെതിരേ വ്യാജ പരാതി ഉന്നയിക്കാറുണ്ടെന്ന് സുപ്രീം കോടതി നിരീക്ഷിക്കുകയും ചെയ്യിതു. ബലാത്സംഗ പരാതി നൽകിയിട്ടും കേസെടുക്കുന്നില്ല എന്നാരോപിച്ചാണ് വീട്ടമ്മ സുപ്രീം കോടതിയെ സമീപിച്ചത്. കേസ് എടുക്കാൻ ഉത്തരവിടുന്നതിന് മുമ്പ് മജിസ്‌ട്രേറ്റിന് പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗമോ, പോലീസ് റിപ്പോർട്ടോ പരിഗണിക്കേണ്ടതില്ലെന്ന് […]