ന്യൂഡൽഹി: കേരളത്തിലെ വനം വകുപ്പ് പരിസ്ഥിതി ദുർബല ഭൂമിയായി വിജ്ഞാപനം ചെയ്ത ഭൂമിയിൽ കൃഷി ഇറക്കാനും ഭൂനികുതി അടയ്ക്കാനും അനുമതി തേടി പ്ലാന്റേഷൻ കമ്പനി നൽകിയ ഹർജിയിൽ സുപ്രീം കോടതി നോട്ടീസ്. ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് അധ്യക്ഷനായ ബെഞ്ച് ആണ് നോട്ടീസ് അയച്ചത്. വടകരയിലെ അഭിരാമി പ്ലാന്റേഷൻസ് ഉടമ ഷീബ ശ്രീദാസ് നൽകിയ ഹർജിയിലാണ് സുപ്രീം കോടതി നോട്ടീസ് അയച്ചത്. വടകര താലൂക്കിലെ കാവിലുംപാറ വില്ലേജിൽപെട്ട അക്കിലേടത്ത് തറവാടിന്റെ 2500 ഏക്കർ ഭൂമി 1971 ലെ […]
Tags :supreme court
വിവാഹവാഗ്ദാനം നൽകി അഞ്ച് വർഷത്തോളം പീഡിപ്പിച്ച യുവാവിനെതിരെ ബലാത്സംഗ പരാതി നൽകിയ യുവതിക്കും പ്രതിക്കും വിവാഹം കഴിക്കാൻ സുപ്രീം കോടതിയുടെ അനുമതി. പ്രതിക്ക് നേരത്തേ മധ്യപ്രദേശ് സെഷൻസ് കോടതി 10 വർഷത്തെ ശിക്ഷ വിധിച്ചിരുന്നു. ജസ്റ്റിസുമാരായ ബി.വി. നാഗരത്‌നയും എസ്.സി. ശർമ്മയും അടങ്ങിയ ബെഞ്ചിനു മുന്നിലായിരുന്നു പ്രതിയും ഇരയും വിവാഹത്തിനു സമ്മതിച്ചുകൊണ്ട് പരസ്പരം പൂക്കൾ കൈമാറിയത്. കോടതി തന്നെയാണ് പൂക്കൾ ഏർപ്പാടാക്കിയതെന്ന് മധ്യപ്രദേശ് സർക്കാരിനു വേണ്ടി ഹായജരായ അഡ്വ. മൃണാൾ ഗോപാൽ ഏകർ വ്യക്തമാക്കി. “വിഷയത്തിന്റെ വൈകാരികത […]
ശമ്പളത്തില്‍നിന്ന് ആദായനികുതി ഈടാക്കാമെന്ന വിധി ശരിവെച്ചത് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ തള്ളി
ന്യൂഡല്‍ഹി: എയ്ഡഡ് സ്‌കൂളുകളില്‍ അധ്യാപക ജോലി ചെയ്യുന്ന കന്യാസ്ത്രീകളുടെയും വൈദികന്മാരുടെയും ശമ്പളത്തില്‍നിന്ന് ആദായനികുതി ഈടാക്കാമെന്ന വിധി ശരിവെച്ചത് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ തള്ളി സുപ്രീം കോടതി. വിഷയത്തിലെ മദ്രാസ് ഹൈക്കോടതിയുടെ വിധി ശരിവെച്ച് 2024 നവംബര്‍ ഏഴിന് പുറപ്പെടുവിച്ച സുപ്രീം കോടതി ഉത്തരവ് പുനഃപരിശോധിക്കണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. അന്നത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന ഡി.വൈ. ചന്ദ്രചൂഡിന്റെ ബെഞ്ചായിരുന്നു മദ്രാസ് ഹൈക്കോടതി വിധി ശരിവെച്ചത്. സ്‌കൂളിന് പണം നല്‍കുന്നത് സാലറി ഗ്രാന്റ് എന്ന നിലയ്ക്കാണെന്നും […]
ന്യൂഡല്‍ഹി: വയനാട് ദുരന്തബാധിതരുടെ പുനരധിവാസത്തിനു ടൗണ്‍ഷിപ് നിര്‍മിക്കാന്‍ എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഏറ്റെടുക്കാന്‍ സ്വീകരിക്കുന്ന നടപടികള്‍ തടയണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഉടമകള്‍ നല്‍കിയ ഹര്‍ജിയാണ് ജസ്റ്റിസുമാരായ സുബ്രമണ്യം പ്രസാദ്, ഹരീഷ് വൈദ്യനാഥന്‍ ശങ്കര്‍ തുടങ്ങിയവർ അടങ്ങിയ ബെഞ്ച് തള്ളിയത്. എസ്റ്റേറ്റ് സര്‍ക്കാരിന് കൈമാറുന്നതില്‍ എതിര്‍പ്പില്ലെന്ന് എസ്റ്റേറ്റ് ഉടമകള്‍ ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത് ആണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. തര്‍ക്കം നഷ്ടപരിഹാര തുകയെ കുറച്ച് മാത്രമാണെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു. എല്‍സ്റ്റണ്‍ എസ്റ്റേറ്റിന്റെ 78.73 […]
സുപ്രീംകോടതി വിധിക്കെതിരേ ബിജെപി എംപിയുടെ രൂക്ഷപരാമര്‍ശം: കോടതിയലക്ഷ്യ നടപടിയെടുക്കുന്നതിന് അനുമതി ആവശ്യപ്പെട്ട് എജിയ്ക്ക്
ന്യൂഡല്‍ഹി: സുപ്രീംകോടതി വിധിക്കെതിരേ രൂക്ഷപരാമര്‍ശങ്ങളുന്നയിച്ച ബിജെപി എംപി നിഷികാന്ത് ദുബെയ്ക്കെതിരേ കോടതിയലക്ഷ്യ നടപടി യെടുക്കുന്നതിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് അറ്റോര്‍ണി ജനറലിന് കത്ത്. അഭിഭാഷകനായ അനസ് തന്‍വീറാണ് അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കട്ടരമണിക്ക് കത്തെഴുതിയത്. വഖഫ് ഭേദഗതി നിയമം സംബന്ധിച്ച സുപ്രീം കോടതി വിധിക്കെതിരായി ഝാര്‍ഖണ്ഡില്‍നിന്നുള്ള എംപിയായ നിഷികാന്ത് ദുബെ കടുത്ത പരാമർശങ്ങളാണ് കഴിഞ്ഞദിവസം നടത്തിയത്. ഇതിനെതിരേ പ്രതിപക്ഷവും വിവിധ കക്ഷിനേതാക്കളും രംഗത്തെത്തിയതിനു പിന്നാലെയാണ് അനസ് തന്‍വീർ കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടി കത്തെഴുതിയത്. ബിജെപി എംപി […]
ന്യൂഡൽഹി: വഖഫ് ഭേദഗതി നിയമത്തിൽ നിലപാട് അറിയിക്കാൻ കേന്ദ്ര സർക്കാരിന് സുപ്രീം കോടതി ഒരാഴ്ചത്തെ സമയം അനുവദിച്ചു. വഖഫ് വിഷയത്തിൽ വിശദമായ വാദം കേൾക്കണം എന്നായിരുന്നു സുപ്രീം കോടതിയിൽ കേന്ദ്രം അറിയിച്ചത്. ഈ ഒരാഴ്ച കാലയളവിൽ വഖഫ് ബോർഡുകളിലേക്ക് നിയമനം നടത്തിയാൽ അത് അസാധുവാകുമെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. ഈ ഒരാഴ്ചക്കുള്ളിൽ വഖഫ് ബോർഡിലേക്കോ സെൻട്രൽ കൗൺസിലിലേക്കോ ഒരു നിയമനവും നടത്തില്ലെന്നും വഖഫ് സ്വത്തിന്റെ ഇപ്പോഴത്തെ നിലയിൽ ഒരു മാറ്റവും വരാനും പോകുന്നില്ലെന്നും സുപ്രീം കോടതിയിൽ […]
ന്യൂഡൽഹി: നവജാതശിശുക്കളെ കടത്തുന്നുവെന്നു കണ്ടെത്തിയാൽ ഉടൻ തന്നെ ആശുപത്രികളുടെ ലൈസൻസ് റദ്ദാക്കണമെന്നു സുപ്രീം കോടതി. നിയമപരമായ മറ്റു നടപടികൾക്കു പുറമേയാണിത്. നവജാതശിശുവിനെ സംരക്ഷിക്കേണ്ടത് ആശുപത്രിയുടെ ഉത്തരവാദിത്തമാണെന്നും ജഡ്ജിമാരായ ജെ.ബി.പർദിവാല, ആർ.മഹാദേവൻ തുടങ്ങിയവരുടെ ബെഞ്ച് ചൂണ്ടിക്കാട്ടി. ഉത്തർപ്രദേശിൽ കുട്ടികളെ കടത്തിക്കൊണ്ടുപോയ വിവിധ കേസുകളിലെ 13 പ്രതികൾക്കു നൽകിയ ജാമ്യം റദ്ദാക്കിക്കൊണ്ടാണു കോടതിയുടെ ഈ നിരീക്ഷണം. ഇവർ ഉടൻ തന്നെ കീഴടങ്ങണമെന്നും നിർദേശിച്ചു. പ്രതികൾക്കു ജാമ്യം അനുവദിച്ച അലഹാബാദ് ഹൈക്കോടതിയെയും ഇതിനെതിരെ അപ്പീൽ നൽകാത്ത ഉത്തർപ്രദേശ് സർക്കാരിനെയും കോടതി വിമർശിച്ചു. […]
സദാചാര പൊലീസിങ് കോടതിയുടെ ജോലിയല്ലെന്നു സുപ്രീം കോടതി. ജൈന സന്യാസി തരുൺ സാഗറിനെ പരിഹസിച്ചു സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടതിനു ഗായകൻ വിശാൽ ദദ്‌ലാനി, പൊതു പ്രവർത്തകൻ തെഹ്സീൻ പൂനവാല എന്നിവർക്കു 10 ലക്ഷം രൂപ വീതം പിഴ ചുമത്തിയ പഞ്ചാബ്–ഹരിയാന ഹൈക്കോടതി ഉത്തരവു റദ്ദാക്കിയാണു സുപ്രീം കോടതിയുടെ നിരീക്ഷണം. ഇരുവർക്കുമെതിരായ എഫ്ഐആർ ഹൈക്കോടതി റദ്ദാക്കിയിരുന്നു. എന്നാൽ പിഴ ചുമത്തുകയും ചെയ്തു. ഇതിനെതിരെയാണ് ഇരുവരും സുപ്രീം കോടതിയെ സമീപിച്ചത്. ഇരുവരും കുറ്റം ചെയ്തിട്ടില്ലെന്നും അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം ഭരണഘടനയുടെ മൗലികാവകാശത്തിൽ […]
പുരാവസ്തുവകുപ്പിന് കീഴിലുള്ള സംരക്ഷിത സ്മാരകങ്ങളായ മുസ്ലിം പള്ളികൾക്ക് 1991 ലെ ആരാധനാലയ സംരക്ഷണ
ന്യൂഡൽഹി: പുരാവസ്തുവകുപ്പിന് കീഴിലുള്ള സംരക്ഷിത സ്മാരകങ്ങളായ മുസ്ലിം പള്ളികൾക്ക് 1991 ലെ ആരാധനാലയ സംരക്ഷണ നിയമം ബാധകമാണോ എന്ന കാര്യം പരിശോധിക്കുമെന്ന് വ്യക്തമാക്കി സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. മഥുര കൃഷ്ണ ജന്മഭൂമി-ഈദ് ഗാഹ് മസ്ജിദ് കേസ് പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്. 1920-ൽ പുറത്തിറക്കിയ വിജ്ഞാപനം പ്രകാരം മഥുരയിലെ ഷാഹി ഈദ് ഗാഹ് മസ്ജിദ് സംരക്ഷിത സ്മാരകം ആണെന്ന് ഹിന്ദു വിഭാഗത്തിന് വേണ്ടി […]
ജഡ്ജിമാരുടെ സ്വത്ത് വിവരങ്ങൾ പ്രസിദ്ധീകരിക്കാൻ സുപ്രീം കോടതി. ഏപ്രിൽ ഒന്നിന് നടന്ന ഫുൾ കോർട്ട് യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. സുപ്രീം കോടതിയിലെ 33 സിറ്റിങ് ജഡ്ജിമാരും ഇത്തരത്തിൽ സ്വത്തുവിവരം ചീഫ് ജസ്റ്റിസിന് കൈമാറും. തുടർന്ന്, ഈ രേഖകൾ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ഭാവിയിലും ഈ നടപടി തുടരും. ഡൽഹി ഹൈകോടതി ജഡ്ജിയായിരുന്ന യശ്വന്ത് വർമയുടെ വസതിയിൽനിന്ന് കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തിന് പിന്നാലെയാണ് സുപ്രീം കോടതിയുടെ നിർണായക തീരുമാനം. ജഡ്ജിമാരുടെ സ്വത്തുവിവരം വെളിപ്പെടുത്തേണ്ട നിർദിഷ്ട രീതികളടക്കം വരും […]