Tags :Students’ Corner for children

News

നിയമസഭാ പുസ്തകോത്സവത്തിൽ കുട്ടികൾക്കായി സ്റ്റുഡന്റ്സ് കോർണർ

പുസ്തകങ്ങൾ മറിച്ചുനോക്കിയും പുസ്തകോത്സവവേദികളിലെ പരിപാടികൾ കൗതുകത്തോടെ വീക്ഷിച്ചും കേരള നിയമസഭയിലൂടെ നടന്നുനീങ്ങുന്ന കുട്ടികൾ കേരള നിയമസഭാ പുസ്തകോത്സവത്തിന്റെ കഴിഞ്ഞ പതിപ്പുകളിലെ ഏറ്റവും മനോഹരമായ കാഴ്ചയായിരുന്നു. സോഷ്യൽ മീഡിയ റീലുകളുടെയും ഓൺലൈൻ ഗെയിമുകളുടെയും അതിപ്രസരത്തിൽ അകപ്പെട്ടുപോകുന്ന ബാല്യകൗമാരങ്ങളെ അക്ഷരങ്ങളിലേയ്ക്ക് അടുപ്പിക്കാൻ കെ.എൽ.ഐ.ബി.എഫ് പോലുള്ള പുസ്തകോത്സവങ്ങൾക്കാകുമെന്ന് കഴിഞ്ഞ വർഷങ്ങളിലെ നിയമസഭാ പുസ്തകോത്സവങ്ങളിലെ കുട്ടികളുടെ പങ്കാളിത്തം സാക്ഷ്യപ്പെടുത്തുന്നു. അതിനാലാണ് കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ കുട്ടികളുടെ ആശയസംവാദങ്ങൾക്കും കലാപ്രകടനങ്ങൾക്കുമായി പ്രത്യേകം വേദിയൊരുക്കുന്നത്. സ്റ്റുഡന്റ്സ് കോർണർ എന്ന ഈ വേദിയിൽ ജനുവരി 7 മുതൽ 13 വരെയുള്ള  (11-ാം […]