ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളുടെ ഇഷ്ട രാജ്യങ്ങളിലൊന്നാണ് സ്‌പെയിന്‍. ബാഴ്‌സലോണയും മാഡ്രിഡുമടക്കം ചരിത്രപ്രാധാന്യമുള്ള ഒട്ടേറെ സ്ഥലങ്ങളാണ് സഞ്ചാരികളെ കാത്ത് സ്‌പെയിനിലുള്ളത്. ഒരിക്കല്‍ സന്ദര്‍ശിച്ചവര്‍ പോലും വീണ്ടും പോകാനാഗ്രഹിക്കുന്ന സ്‌പെയിനില്‍ നിന്ന് വിനോദസഞ്ചാരികള്‍ക്ക് ശുഭകരമല്ലാത്തൊരു വാര്‍ത്തയാണ് ഇപ്പോള്‍ വരുന്നത്. രാജ്യത്തേബാഴ്‌സലോണ, മയോര്‍ക്ക, കാനറി ദ്വീപുകള്‍ പോലുള്ള സ്‌പെയിനിലെ പ്രശസ്തമായ വിനോദസഞ്ചാര നഗരങ്ങളില്‍ ടൂറിസ്റ്റുകളുടെ കുത്തൊഴുക്കിനെതിരെ വലിയ ജനകീയ പ്രതിഷേധമാണ് നടക്കുന്നത്. വീടുകളുടെ ലഭ്യതക്കുറവ്, കുതിച്ചുയരുന്ന വീട്ടുവാടക, പരിസ്ഥിതി നാശം, സാംസ്‌കാരിക സ്വത്വം നഷ്ടപ്പെടുന്നു എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. അധികൃതര്‍ ഗൗരവത്തോടെയാണ് […]