ന്യൂഡല്‍ഹി: രാജ്യത്ത് യുപിഐ പേമന്റ് സേവനങ്ങള്‍ തകരാറിലായതായി റിപ്പോര്‍ട്ട്. പേടിഎം, ഫോണ്‍ പേ, ഗൂഗിള്‍ പേ ഉള്‍പ്പടെയുള്ള സേവനങ്ങളില്‍ തടസം നേരിട്ടു. തിങ്കളാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് യുപിഐ സേവനങ്ങളിലെ തകരാര്‍ രൂക്ഷമായത്. ഇതോടെ പണമിടുപാടുകള്‍ നടത്താനാകാതെ ഉപഭോക്താക്കള്‍ പ്രയാസത്തിലായി. ഡൗണ്‍ ഡിറ്റക്ടര്‍ വെബ്‌സൈറ്റില്‍ ഉപഭോക്താക്കള്‍ യുപിഐ സേവനത്തിലെ തകരാര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തടസം നേരിടാനുള്ള കാരണം ഇതുവരെ വ്യക്തമല്ല. ഒമ്പത് മണിയോടെ ഫോണ്‍ പേ സേവനങ്ങള്‍ സാധാരണ നിലയിലായതായി അറിയിച്ച് ഫോണ്‍ പേ സഹസ്ഥാപകനും ചീഫ് […]