സ്‌കൂൾ സുരക്ഷ സംബന്ധിച്ച് സുപ്രധാന തീരുമാനങ്ങൾ വേഗത്തിൽ നടപ്പിലാക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരായ ഡി.ഡി.ഇ., എ.ഡി., ആർ.ഡി.ഡി., ഡി.ഇ.ഒ.,എ.ഇ.ഒ., വിദ്യാകിരണം കോർഡിനേറ്റർമാർ, കൈറ്റ് കോർഡിനേറ്റർമാർ, ഡയറ്റ് പ്രിൻസിപ്പൽമാർ എന്നിവരുടെ യോഗത്തിൽ ഇക്കാര്യത്തിൽ നിർദേശങ്ങൾ നൽകിയതായും സെക്രട്ടറിയേറ്റ് പിആർ ചേംബറിൽ നടന്ന വാർത്താസമ്മേളനത്തിൽ മന്ത്രി അറിയിച്ചു. മെയ് 13 ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറത്തിറക്കിയ സർക്കുലർ ആധാരമാക്കി വിശദമായ ചെക്ക് ലിസ്റ്റ് തയ്യാറാക്കും. ജൂലൈ 29 ന് മുമ്പായി എ.ഇ.ഒ., ഡി.ഇ.ഒ., ബി.ആർ.സി. വഴി സ്‌കൂളുകളിൽ സന്ദർശനം നടത്തി സേഫ്റ്റി ഗ്യാപ്പ് റിപ്പോർട്ട് തയ്യാറാക്കും. […]