സദാചാര പൊലീസിങ് കോടതിയുടെ ജോലിയല്ലെന്നു സുപ്രീം കോടതി. ജൈന സന്യാസി തരുൺ സാഗറിനെ പരിഹസിച്ചു സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടതിനു ഗായകൻ വിശാൽ ദദ്‌ലാനി, പൊതു പ്രവർത്തകൻ തെഹ്സീൻ പൂനവാല എന്നിവർക്കു 10 ലക്ഷം രൂപ വീതം പിഴ ചുമത്തിയ പഞ്ചാബ്–ഹരിയാന ഹൈക്കോടതി ഉത്തരവു റദ്ദാക്കിയാണു സുപ്രീം കോടതിയുടെ നിരീക്ഷണം. ഇരുവർക്കുമെതിരായ എഫ്ഐആർ ഹൈക്കോടതി റദ്ദാക്കിയിരുന്നു. എന്നാൽ പിഴ ചുമത്തുകയും ചെയ്തു. ഇതിനെതിരെയാണ് ഇരുവരും സുപ്രീം കോടതിയെ സമീപിച്ചത്. ഇരുവരും കുറ്റം ചെയ്തിട്ടില്ലെന്നും അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം ഭരണഘടനയുടെ മൗലികാവകാശത്തിൽ […]