സംസ്ഥാനത്തെ പൊതു-സ്വകാര്യസ്ഥാപനങ്ങള്‍, പൊതുവിടങ്ങള്‍ എന്നിവയിലെ ശുചിത്വ-മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളുടെ മികവ് വിലയിരുത്തുന്നതിനായി ‘ഗ്രീന്‍ ലീഫ് റേറ്റിങ് സിസ്റ്റം’ ഒരുങ്ങുന്നു.തദ്ദേശ ഭരണ വകുപ്പിന്റെയും ശുചിത്വ മിഷന്റെയും നേതൃത്വത്തില്‍ പൊതു വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, ആരോഗ്യം, വനിത-ശിശുവികസനം, ഗതാഗതം, വിനോദസഞ്ചാരം തുടങ്ങിയ വകുപ്പുകളുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പൊതുജനസമ്പര്‍ക്കം കൂടുതലുള്ളതും മാലിന്യം കൂടുതല്‍ ഉത്പാദിപ്പിക്കപ്പെടുന്നതുമായ സ്ഥലങ്ങളാണ് റേറ്റിങ്ങിന് വിധേയമാകുന്നത്.ആദ്യ ഘട്ടത്തില്‍ വിവിധതരം വിനോദസഞ്ചാര കേന്ദ്രങ്ങള്‍, പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയുള്ള ആരോഗ്യ സ്ഥാപനങ്ങള്‍, […]
