സംസ്ഥാന സർക്കാർ സാമൂഹ്യ സുരക്ഷാ മിഷൻ വഴി നടപ്പിലാക്കുന്ന സമാശ്വാസം, സ്‌നേഹസ്പർശം പദ്ധതികൾക്ക് ഭരണാനുമതി ലഭ്യമാക്കിയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. സമാശ്വാസം പദ്ധതിക്കായി ആറു കോടി രൂപയുടെയും സ്‌നേഹസ്പർശം പദ്ധതിക്കായി ഒന്നര കോടി രൂപയുടെയും ഭരണാനുമതി നൽകിയാണ് ഉത്തരവായതെന്ന് മന്ത്രി പറഞ്ഞു. വൃക്ക തകരാർ സംഭവിച്ച് മാസത്തിൽ ഒരു പ്രാവശ്യമെങ്കിലും ഡയാലിസിസിന് വിധേയരാകുന്ന ബി പി എൽ വിഭാഗക്കാരായ രോഗികൾക്ക് സമാശ്വാസം – ഒന്ന് പദ്ധതി പ്രകാരം പ്രതിമാസം 1100 രൂപ നിരക്കിൽ ചികിത്സാസഹായം […]