Lifestyle
ബെംഗളൂരു നഗരത്തെ ഒറ്റരാത്രി കൊണ്ട് മാറ്റാന്‍ ദൈവത്തിന് പോലും കഴിയില്ലെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി
ബെംഗളൂരു: ബെംഗളൂരു നഗരത്തെ ഒറ്റരാത്രി കൊണ്ട് മാറ്റാന്‍ ദൈവത്തിന് പോലും കഴിയില്ലെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍. കൃത്യമായ ആസൂത്രണത്തിലൂടെയും അത് നന്നായി നടപ്പാക്കുന്നതിലൂടെയും മാത്രമേ ബെംഗളൂരുവില്‍ മാറ്റം സാധ്യമാകൂ എന്നും അദ്ദേഹം വ്യക്തമാക്കി. ബി.ബി.എം.പി. ആസ്ഥാനത്ത് നടന്ന റോഡ് നിര്‍മ്മാണത്തെ കുറിച്ചുള്ള ശില്‍പ്പശാല ‘നമ്മ രാസ്ത-ഡിസൈന്‍ വര്‍ക്ക്‌ഷോപ്പ്’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ബെംഗളൂരുവിനെ ഒറ്റരാത്രി കൊണ്ട് മാറ്റാന്‍ കഴിയില്ല. ദൈവത്തിന് പോലും അത് സാധ്യമല്ല. കൃത്യമായ ആസൂത്രണവും അത് നന്നായി നടപ്പാക്കുകയും ചെയ്താല്‍ മാത്രമേ […]