Tags :Sabarimala

News

ശബരിമല: 2.56 ലക്ഷം തീർത്ഥാടകർക്ക് ആരോഗ്യ സേവനം നൽകി

ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് സജ്ജമാക്കിയ ആരോഗ്യ കേന്ദ്രങ്ങൾ വഴി 2,56,399 തീർത്ഥാടകർക്ക് ആരോഗ്യ സേവനം നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പമ്പ 49,256, നീലിമല 10,221, അപ്പാച്ചിമേട് 12,476, സന്നിധാനം 99,607, ചരൽമേട് 19,593, നിലയ്ക്കൽ 24,025 എന്നിങ്ങനെയാണ് ചികിത്സ നൽകിയത്. പമ്പ മുതൽ സന്നിധാനം വരെയും കാനനപാതയിലും സജ്ജമാക്കിയ എമർജൻസി മെഡിക്കൽ സെന്ററുകളിലൂടെ 64,754 തീർത്ഥാടകർക്കും ആരോഗ്യ സേവനം നൽകി. സിപിആർ ഉൾപ്പെടെയുള്ള അടിയന്തര സേവനം നൽകി മരണനിരക്ക് പരമാവധി കുറയ്ക്കാനായി. മികച്ച ആരോഗ്യ […]

News

ശബരിമല: സീറോ ഡെത്ത് പോളിസിയുമായി ജില്ലാ ദുരന്തനിവാരണ വിഭാഗം

ശബരിമല തീര്‍ഥാടനകാലത്ത് സീറോ ഡെത്ത് പോളിസിയുമായി ജില്ലാ ദുരന്തനിവാരണ വിഭാഗം. പമ്പ ശ്രീരാമ സാകേതം ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗത്തില്‍ ശബരിമല എഡിഎം ഡോ.അരുണ്‍ എസ് നായര്‍ സീറോ ഡെത്ത് പോളിസി മാര്‍ഗനിര്‍ദേശം അടങ്ങിയ പുസ്തകം ദേവസ്വം വകുപ്പ് സെക്രട്ടറി എം ജി രാജമാണിക്യത്തിന് കൈമാറി പ്രകാശനം ചെയ്തു. തീര്‍ഥാടകരുടെ സുരക്ഷ, അപകടസാധ്യത ലഘൂകരിക്കല്‍, യാത്ര സുഗമമാക്കുക, അപകടം മരണം ഇല്ലാതാക്കുക, അടിയന്തര സാഹചര്യങ്ങളിലെ രക്ഷാ പ്രവര്‍ത്തനം തുടങ്ങിയവ ലക്ഷ്യമിട്ടാണ് സീറോ ഡെത്ത് പോളിസി രൂപികരിച്ചത്. […]

Lifestyle

പമ്പയിൽനിന്ന് ശബരിമല സന്നിധാനത്തേക്ക് ചരക്കുനീക്കത്തിനുള്ള റോപ് വേ അടുത്ത മണ്ഡലകാലത്തിനുമുമ്പ് വരില്ലെന്ന് ഉറപ്പായി

പത്തനംതിട്ട : പമ്പയിൽനിന്ന് ശബരിമല സന്നിധാനത്തേക്ക് ചരക്കുനീക്കത്തിനുള്ള റോപ് വേ അടുത്ത മണ്ഡലകാലത്തിനുമുമ്പ് വരില്ലെന്ന് ഉറപ്പായി. അടുത്ത മണ്ഡലകാലത്ത് ഇത് നിലവിൽവരുമെന്നായിരുന്നു നേരത്തെ വ്യക്തമാക്കിരുന്നത്. സംസ്ഥാന വന്യജീവിബോർഡ് യോഗം ചേർന്ന് പദ്ധതി അംഗീകരിക്കാത്തതാണ് ഇപ്പോഴത്തെ നിലവിലുള്ള തടസ്സം . ജൂൺ ഒമ്പതിന് ചേരാനിരുന്ന യോഗം 18-ലേക്ക് മാറ്റി. ഇത് മൂന്നാംതവണയാണ് യോഗം മാറ്റിവെക്കുന്നത്. മുഖ്യമന്ത്രി അധ്യക്ഷനായ ബോർഡാണിത്. അദ്ദേഹത്തിന്റെ തിരക്കാണ് മാറ്റിവെക്കുന്നതിന് കാരണമായി പറയുന്നത്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം തീരുന്നതിന്റെ പിറ്റേന്നാണ് ഇനിയുള്ള യോഗം നിശ്ചയിച്ചിരിക്കുന്നത്. സംസ്ഥാനത്തെ […]

Lifestyle

ഇടവമാസ പൂജകള്‍ക്കായി ശബരിമല നാളെ തുറക്കും

ഇടവമാസ പൂജകള്‍ക്കായി ശബരിമല നാളെ തുറക്കും. വൈകീട്ട് 5 മണിക്ക് തന്ത്രി കണ്Oര് രാജീവരരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുൺകുമാർ നമ്പൂതിരിയാണ് നട തുറന്ന് ദീപം തെളിയിക്കുന്നത്. തുടർന്ന് പതിനെട്ടാം പടിക്കു താഴെ ആഴിയിൽ അഗ്നി പകരും. ഇടവമാസം ഒന്നിനു രാവിലെ 5 മണിക്ക് നട തുറക്കും. ഭക്തർക്ക് സൗകര്യപ്രദവും സുരക്ഷിതവുമായ തീർഥാടനം ഒരുക്കുന്നതിന് തിരുവിതാംകൂർ ദേവസ്വം ബോർഡും സർക്കാരും എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി. ഇടവമാസ പൂജകള്‍ പൂര്‍ത്തിയാക്കി മേയ് 19ന് രാത്രി 10 മണിക്ക് നട അടയ്ക്കും.