വനിതാ ദിനത്തിൽ ആശവർക്കർമാർക്ക് വേണ്ട് ശബ്ദം ഉയർത്തി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ജീവിക്കാൻ വേണ്ടിയുള്ള ശമ്പളത്തിന് കേരളത്തിലെ ആശാവർക്കർമാർക്ക് അർഹതയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. സ്ത്രീ എന്ന കാരണം കൊണ്ട് അത് നിഷേധിക്കരുത്. അത് നിഷേധിക്കാതിരിക്കുമ്പോൾ മാത്രമാണ് വനിതാദിനം സാധ്യമാകുന്നതെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ പങ്കുവെച്ചു .പാട്രിയാർക്കലായ ഒരു ലോകത്ത് സ്ത്രീകൾക്കും തുല്യാവകാശങ്ങൾ കൊണ്ടുവരാനുള്ള ആധുനിക മനുഷ്യന്റെ ശ്രമങ്ങൾ ഇന്ന് വളരെയേറെ മുൻപന്തിയിലെത്തിയിരിക്കുന്നു. വിവേചനങ്ങൾ അസാധാരണമായി കുറഞ്ഞുവരുന്ന ഒരു ലോകത്താണ് നമ്മൾ ജീവിക്കുന്നത് എങ്കിലും പൂർണ വിമുക്തി ഇനിയും […]