കണ്ണൂർ: വിഷു അവധിക്കാലത്ത് വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റ് റെയിൽവേക്ക് വരുമാനമാർഗമായി മാറുന്നു. വെയിറ്റിങ് ലിസ്റ്റ് 200 കടന്നിട്ടും ഒരിക്കലും ഉറപ്പാകാത്ത ടിക്കറ്റിനായി ബുക്കിങ് ഇപ്പോഴും തുടരുകയാണ്. ചെന്നൈ, ബെംഗളൂരു യാത്രയ്ക്കൊപ്പം കേരളത്തിനുള്ളിലോടുന്ന പല തീവണ്ടികളിലും വെയിറ്റിങ് ലിസ്റ്റ് 200 കടന്നു. ബുക്ക് ചെയ്ത വെയിറ്റിങ് ടിക്കറ്റ് റദ്ദാക്കുമ്പോഴും റദ്ദാക്കാതെ നിന്നാലും റെയിൽവേയ്ക്ക് പ്രതിദിനം ഏഴുകോടി രൂപയോളം വരുമാനം കിട്ടുന്നുണ്ടെന്നാണ് കണക്കുകൾ. അവസാനനിമിഷമെങ്കിലും ടിക്കറ്റ് ഉറപ്പാകുമെന്ന് കരുതിയാണ് എല്ലാവരും വെയിറ്റിങ് ലിസ്റ്റിൽ വളരെ പിറകിലാണെന്നറിഞ്ഞിട്ടും ടിക്കറ്റെടുക്കുന്നത്. മൂന്നിരട്ടിയിലധികം നിരക്ക് […]