Lifestyle
മിനിമം താങ്ങുവില ഉൾപ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് പഞ്ചാബ്–ഹരിയാന അതിർത്തിയിൽ മരണംവരെ നിരാഹാര സമരം നടത്തിയിരുന്ന
മിനിമം താങ്ങുവില ഉൾപ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് പഞ്ചാബ്–ഹരിയാന അതിർത്തിയിൽ മരണംവരെ നിരാഹാര സമരം നടത്തിയിരുന്ന ജഗ്ജീത് സിങ് ധല്ലേവാൾ രാഷ്ട്രീയ അജൻഡകളില്ലാത്ത യഥാർഥ നേതാവാണെന്നു സുപ്രീം കോടതി വ്യക്തമാക്കി. കഴിഞ്ഞ വർഷം നവംബർ 26നാണ് ധല്ലേവാൾ നിരാഹാരം തുടങ്ങിയത്. ധല്ലേവാൾ സമരം അവസാനിപ്പിച്ചെന്ന് പഞ്ചാബ് അഡ്വക്കറ്റ് ജനറൽ ഗുർമീത് സിങ് അറിയിച്ചപ്പോഴാണ് അദ്ദേഹം യഥാർഥ നേതാവാണെന്ന് ജഡ്ജിമാരായ സൂര്യകാന്ത്, എൻ.കെ.സിങ് എന്നിവരുടെ ബെഞ്ച് വിശേഷിപ്പിച്ചത്.ശംഭു, ഖന്നൗരി അതിർത്തികളിൽ സമരം ചെയ്തിരുന്ന കർഷകരെ ഒഴിപ്പിച്ചെന്നും ദേശീയ പാതകൾ തുറന്നെന്നും പഞ്ചാബ് […]