ജഡ്ജിമാരുടെ സ്വത്ത് വിവരങ്ങൾ പ്രസിദ്ധീകരിക്കാൻ സുപ്രീം കോടതി. ഏപ്രിൽ ഒന്നിന് നടന്ന ഫുൾ കോർട്ട് യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. സുപ്രീം കോടതിയിലെ 33 സിറ്റിങ് ജഡ്ജിമാരും ഇത്തരത്തിൽ സ്വത്തുവിവരം ചീഫ് ജസ്റ്റിസിന് കൈമാറും. തുടർന്ന്, ഈ രേഖകൾ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ഭാവിയിലും ഈ നടപടി തുടരും. ഡൽഹി ഹൈകോടതി ജഡ്ജിയായിരുന്ന യശ്വന്ത് വർമയുടെ വസതിയിൽനിന്ന് കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തിന് പിന്നാലെയാണ് സുപ്രീം കോടതിയുടെ നിർണായക തീരുമാനം. ജഡ്ജിമാരുടെ സ്വത്തുവിവരം വെളിപ്പെടുത്തേണ്ട നിർദിഷ്ട രീതികളടക്കം വരും […]