ഹൈദരാബാദ്: അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന് ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്നം നൽകണമെന്ന ആവശ്യം കോൺഗ്രസിൽ ശക്തം. ഇക്കാര്യം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടാനാണ് തീരുമാനം. തെലങ്കാന സർക്കാരിന്റെ പ്രമേയത്തെ പിന്തുണയ്ക്കുന്നതായി രാജ്യസഭയിലെ കോൺഗ്രസ് ഉപനേതാവ് പ്രമോദ് തിവാരി പറഞ്ഞു. പ്രമേയം അംഗീകരിക്കാൻ കേന്ദ്രത്തോട് അഭ്യർഥിക്കുന്നതായും തിവാരി പറഞ്ഞു. മൻമോഹൻ സിങ്ങിനു ഭാരതരത്‌നം നൽകണമെന്ന പ്രമേയത്തെ പ്രധാന പ്രതിപക്ഷ പാർട്ടിയായ ബിആർഎസ് (ഭാരത് രാഷ്ട്ര സമിതി) അനുകൂലിച്ചിരുന്നു. അദ്ദേഹത്തിന് ആദരമർപ്പിക്കാൻ നിയമസഭാ മന്ദിരത്തിൽ മൻമോഹൻ സിങ്ങിന്റെ പ്രതിമ […]
Tags :prime minister dr manmohan singh
News
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ സംസ്‌കാരച്ചടങ്ങുകളുമായി ബന്ധപ്പെട്ട വിവാദത്തില്‍ കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച്
Online News
December 30, 2024
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ സംസ്‌കാരച്ചടങ്ങുകളുമായി ബന്ധപ്പെട്ട വിവാദത്തില്‍ കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്ര മന്ത്രി ഹര്‍ദീപ് സിങ് പുരി. കോണ്‍ഗ്രസിന്റെ വില കുറഞ്ഞ രാഷ്ട്രീയം കളിക്കാനുള്ള സമയമല്ല ഇതെന്നും അനാവശ്യ വിവാദങ്ങളുണ്ടാക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമമെന്നും ഹര്‍ദീപ് സിങ് പുരി ചൂണ്ടിക്കാട്ടി. ഡല്‍ഹിയിലെ നിഗം ബോധ് ഘട്ട് മന്‍മോഹന്‍ സിങ്ങിന്റെ സംസ്‌കാര ചടങ്ങിന് യോജിച്ച സ്ഥലമല്ലെന്ന കോണ്‍ഗ്രസ് വാദവും കേന്ദ്ര മന്ത്രി തള്ളിക്കളഞ്ഞു. ‘മന്‍മോഹന്‍ സിങ്ങ് മരിച്ചതിന്റെ തൊട്ടടുത്ത ദിവസം പ്രധാനമന്ത്രി മന്ത്രിസഭാ യോഗം വിളിച്ച് […]