വരുന്ന തദ്ദേശതിരഞ്ഞെടുപ്പിൽ പ്രകടനം മെച്ചപ്പെടുത്താൻ ഒരുക്കങ്ങളുമായി ബിജെപി. മേയ് 21-ന് തിരുവനന്തപുരത്ത് ചേരുന്ന ബിജെപി കോർ കമ്മിറ്റി യോഗം ഇക്കാര്യം വിശദമായി ചർച്ചചെയ്യും. ജയിക്കേണ്ട സീറ്റുകൾ സംബന്ധിച്ച് ഓരോ ജില്ലാഘടകത്തിനുമുള്ള ടാർജറ്റിനും യോഗം അന്തിമരൂപം നൽകും.മുൻ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പ്രകടനം വലിയതോതിൽ മെച്ചപ്പെടുത്തണമെന്നാണ് ജില്ലാ നേതൃത്വങ്ങൾക്ക് നൽകിയിട്ടുള്ള നിർദേശം. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പങ്കെടുത്ത വികസിതകേരളം കൺവെൻഷന്റെ ഭാഗമായി ജില്ലകളിൽ ബിജെപി നേതൃയോഗങ്ങൾ സംഘടിപ്പിച്ചിരുന്നു. ഈ യോഗങ്ങളിൽ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള പ്രവർത്തനം ഉടൻ ആരംഭിക്കാനും തീരുമാനിച്ചു. […]