ഇലക്ട്രോണിക് വോട്ടിങ് മെഷീൻ ഉൾപ്പെടെയുള്ള പോളിംഗ് സാധനങ്ങളുടെ വിതരണം വോട്ടെടുപ്പ് ദിവസത്തിന്റെ തലേദിവസം രാവിലെ 9 ന് ആരംഭിക്കും. പോളിംഗ് ഉദ്യോഗസ്ഥർ അതത് വിതരണ-കേന്ദ്രത്തിൽ യഥാസമയം എത്തിച്ചേർന്ന് പോളിങ് സാമഗ്രികൾ കൈപ്പറ്റിയതിന് ശേഷം ഏർപ്പെടുത്തിയിട്ടുള്ള വാഹനങ്ങളിൽ പോളിംഗ് സ്റ്റേഷനുകളിൽ എത്തിച്ചേരണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഡിസംബർ 9 ന് വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിൽ ഡിസംബർ 8 നും, ഡിസംബർ 11 ന് വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിൽ ഡിസംബർ 10 നുമാണ് പോളിംഗ് സാമഗ്രികളുടെ വിതരണം നടക്കുക. സംസ്ഥാനത്ത് […]
