Lifestyle
പോക്സോ പോലുള്ള ഗൗരവകരമായ കുറ്റകൃത്യങ്ങൾ ഒത്തുതീർപ്പിന്റെപേരിൽ റദ്ദാക്കാനാകില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി
പോക്സോ പോലുള്ള ഗൗരവകരമായ കുറ്റകൃത്യങ്ങൾ ഒത്തുതീർപ്പിന്റെപേരിൽ റദ്ദാക്കാനാകില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. കോഴിക്കോട് സ്വദേശി ഡോക്ടർ പി.വി. നാരായണൻ ഫയൽചെയ്ത ഹർജി തള്ളിയാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ ഉത്തരവ്. കോഴിക്കോട് നല്ലളം പോലീസ് രജിസ്റ്റർചെയ്ത കേസിൽ പ്രതിയാണ് ഡോക്ടർ. 2016-ൽ ഡോക്ടറുടെയടുത്ത് ചികിത്സതേടിയെത്തിയ പെൺകുട്ടിക്കുനേരേയാണ് ലൈംഗികാതിക്രമമുണ്ടായത്. ചൈൽഡ് ലൈൻ കൗൺസിലർക്ക് പെൺകുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്. പെൺകുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ ഡോക്ടർ ലൈംഗിക ഉദ്ദേശ്യത്തോടെ സ്പർശിച്ചു എന്നായിരുന്നു മൊഴി. എന്നാൽ, ഇത് തെറ്റാണെന്നും പെൺകുട്ടി തെറ്റിദ്ധരിച്ചതാണെന്നുമായിരുന്നു ഹർജിയിലെ […]