തൊഴിലാളി ലയങ്ങളുടെ പുനരുദ്ധാരണ പ്രവൃത്തികൾ ഊർജ്ജിതമാക്കി പ്ലാന്റേഷൻസ് ഡയറക്റ്ററേറ്റ്. തോട്ടം മേഖലയുടെ ഉന്നമനത്തിനായി 2023 ൽ പ്രത്യേകമായി രൂപീകരിച്ച ഡയറക്ട്രേറ്റ്, നിരവധി പ്രവൃത്തികൾ ഇതിനോടകം പൂർത്തീകരിച്ച് കഴിഞ്ഞു. ലയങ്ങളുടെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് ജൂലൈ 29 വരെ 86 വിശദമായ പദ്ധതി രൂപരേഖകൾ സമർപ്പിച്ചിട്ടുണ്ട്.. ഇതിൽ 3908 ലേബർ ലൈൻ യൂണിറ്റുകളുടെ പ്രവൃത്തി ഉൾപ്പെടുന്നു. ഇതിനകം 52 പദ്ധതി രൂപരേഖകൾക്ക് അംഗീകാരം ലഭിച്ചു. ഇതിൽ 40.84 കോടി രൂപയുടെ പ്രവൃത്തിയും 11.11 കോടി രൂപയുടെ സബ്സിഡിയും ഉൾപ്പെടുന്നു. ഇതുവരെ 80,81,106 രൂപ തോട്ടമുടമകൾക്ക് സബ്സിഡിയായി അനുവദിച്ചിട്ടുണ്ട്. പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി 2024-25ലെ സംസ്ഥാന ബജറ്റിൽ പദ്ധതിക്കായി 10 കോടി രൂപ അനുവദിച്ചിരുന്നു. ഈ വർഷം മാർച്ച് 1-നാണ് പദ്ധതിക്ക് ഔദ്യോഗിക […]