Tags :pilgrims visiting Sabarimala

Lifestyle

ശബരിമലയിലെത്തുന്ന എല്ലാതീര്‍ഥാടകര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ

തിരുവനന്തപുരം: ശബരിമലയിലെത്തുന്ന എല്ലാതീര്‍ഥാടകര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ. നാലുജില്ലകളില്‍മാത്രമുണ്ടായിരുന്ന അപകട ഇന്‍ഷുറന്‍സ് ദേവസ്വംബോര്‍ഡ് സംസ്ഥാനവ്യാപകമാക്കുന്നു. കേരളത്തിലെവിടെയുണ്ടാകുന്ന അപകടത്തിലും തീര്‍ഥാടകര്‍ മരിച്ചാല്‍ ആശ്രിതര്‍ക്ക് അഞ്ചുലക്ഷം രൂപ സഹായധനംകിട്ടും. ഇതുവരെ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം ജില്ലകളിലെ അപകടങ്ങള്‍ക്കുമാത്രമായിരുന്നു തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ ഇന്‍ഷുറന്‍സ് ആനുകൂല്യം ഉണ്ടായിരുന്നത്. പ്രീമിയത്തിനുള്ള ചെലവ് ബോര്‍ഡ് വഹിക്കും. ദേവസ്വംബോര്‍ഡിലെ എല്ലാജീവനക്കാരും ഇന്‍ഷുറന്‍സിന്റെ പരിധിയില്‍വരും. മണ്ഡല-മകരവിളക്ക് തീര്‍ഥാടനകാലത്തും മാസപൂജയ്ക്കും ഉത്സവമുള്‍പ്പെടെയുള്ള ചടങ്ങുകള്‍ക്കും എത്തുന്നതിനിടെയുണ്ടാകുന്ന അപകടങ്ങള്‍ക്കാണ് ഇന്‍ഷുറന്‍സ് ആനുകൂല്യമെന്ന് പ്രസിഡന്റ് പി.എസ്. പ്രശാന്തും അംഗം എ. അജികുമാറും വ്യക്തമാക്കി.