പെര്‍പ്ലെക്‌സിറ്റി എഐ ചാറ്റ്‌ബോട്ട് ഇനി വാട്‌സാപ്പിലും ലഭിക്കും. പെര്‍പ്ലെക്‌സിറ്റി എഐ സിഇഒ അരവിന്ദ് ശ്രീനിവാസ് ഒരു ലിങ്ക്ഡ്ഇന്‍ പോസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വാട്‌സാപ്പ് വഴി പെര്‍പ്ലെക്‌സിറ്റി ഉപയോഗിക്കാന്‍ ഇഷ്ടമാണോ എന്ന് അരവിന്ദ് ദിവസങ്ങള്‍ക്ക് മുമ്പ് ഉപഭോക്താക്കളോട് ചോദിച്ചിരുന്നു. ‘askplexbot’ എന്ന പേരില്‍ ടെലഗ്രാമില്‍ നേരത്തെ തന്നെ പെര്‍പ്ലെക്‌സിറ്റി ചാറ്റ്‌ബോട്ട് ലഭ്യമാണ്. പെര്‍പ്ലെക്‌സിറ്റിക്ക് മുമ്പ് ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിടിയും മെറ്റ എഐയും വാട്‌സാപ്പില്‍ ലഭ്യമാണ്. ജനപ്രിയമായ മെസേജിങ് ആപ്ലിക്കേഷനാണ് വാട്‌സാപ്പ്. ചാറ്റിനിടയില്‍ വിവരങ്ങള്‍ തിരയാനും മറ്റുമായി വാട്‌സാപ്പിന് […]