ഡൽഹിയിലെ പാക്കിസ്ഥാൻ ഹൈക്കമ്മിഷനിലെ ഉദ്യോഗസ്ഥനെ പുറത്താക്കി ഇന്ത്യ. പദവിക്ക് നിരക്കാത്ത പെരുമാറ്റം ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗസ്ഥനെ പുറത്താക്കിയത്. 24 മണിക്കൂറിനുള്ളിൽ രാജ്യം വിടണമെന്നാണ് നിർദേശം. പാക്കിസ്ഥാൻ നയതന്ത്രജ്ഞരോ ഉദ്യോഗസ്ഥരോ ആരും അവരുടെ പദവികൾ ഒരു തരത്തിലും ദുരുപയോഗം ചെയ്യുന്നില്ലെന്ന് കർശനമായി ഉറപ്പാക്കാൻ പാക്കിസ്ഥാനോട് ഇന്ത്യ നിർദ്ദേശം നൽകി കഴിഞ്ഞ ആഴ്ചയും പദവിക്ക് നിരക്കാത്ത പെരുമാറ്റം ആരോപിച്ച് മറ്റൊരു പാക്കിസ്ഥാൻ ഹൈക്കമ്മിഷൻ ഉദ്യോഗസ്ഥനെ ഇന്ത്യ പുറത്താക്കിയിരുന്നു. അന്നും ഉദ്യോഗസ്ഥന്റെ പേരുവിവരങ്ങൾ വെളിപ്പെടുത്തിയിരുന്നില്ല. ചാരവൃത്തി നടത്തിയെന്ന് ആരോപിച്ച് യുട്യൂബർ ജ്യോതി മൽഹോത്രയെയും […]