Tags :p jayachandran

Health News

മലയാളത്തിന്റെ പ്രിയഗായകന്‍ പി.ജയചന്ദ്രന്റെ മരണത്തില്‍ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി

മലയാളത്തിന്റെ പ്രിയഗായകന്‍ പി.ജയചന്ദ്രന്റെ മരണത്തില്‍ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യത്യസ്ത വികാരങ്ങളെ പ്രതിഫലിപ്പിക്കാന്‍ സാധിക്കുന്ന ഐതിഹാസിക ശബ്ദം കൊണ്ട് അനുഗ്രഹീതനായ കലാകാരനായിരുന്നു പി.ജയചന്ദ്രന്‍ എന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. വിവിധ ഭാഷകളിലായി അദ്ദേഹം പാടിയ പാട്ടുകള്‍ വരും തലമുറകളുടെ പോലും ഹൃദയങ്ങളെ സ്പര്‍ശിക്കുന്നതാണ്. ജയചന്ദ്രന്റെ വിയോഗത്തില്‍ എന്റെ ദുഃഖം രേഖപ്പെടുത്തുന്നതിനൊപ്പം കുടുംബത്തിന്റെയും ആരാധകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് വ്യാഴാഴ്ച രാത്രി 7.45-ഓടെയായിരുന്നു ജയചന്ദ്രന്റെ മരണം. അര്‍ബുദരോഗബാധിതനായി ഏറെനാളായി […]