വനിത ശിശു വികസന വകുപ്പ് സംഘടിപ്പിച്ച ‘ബാലസുരക്ഷിത കേരളം’ ഏകദിന ശില്പശാല മാസ്‌ക്കറ്റ് ഹോട്ടൽ സിംഫണി ഹാളിൽ വനിതാ-ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. ബാലസുരക്ഷിത സമൂഹം സൃഷ്ടിക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ‘ബാലസുരക്ഷിത കേരളം’ കർമ്മപദ്ധതിയിലൂടെ പൊതുഇടങ്ങളിലും വിദ്യാലയങ്ങളിലും ഉൾപ്പെടെ കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുമെന്നും ചടങ്ങിൽ സംസാരിക്കവേ മന്ത്രി പറഞ്ഞു. കേരളത്തിലെ കുട്ടികളുടെ സുരക്ഷയും സമഗ്ര വളർച്ചയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘ബാലസുരക്ഷിത കേരളം’ സമഗ്ര കർമ്മപദ്ധതി നടപ്പിലാക്കുന്നത്. കേരളം കുട്ടികളുടെ വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും മുന്നിലാണെങ്കിലും, അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിലും വളർച്ചാഘട്ടങ്ങളിൽ ആവശ്യമായ […]