സംസ്ഥാനത്തിന്റെ വികസനത്തിനായി ജനങ്ങളിൽ നിന്ന് ആശയങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കുന്നതിനായി സംസ്ഥാന സർക്കാർ ആവിഷ്‌ക്കരിച്ച നവകേരളം സിറ്റിസൺസ് റെസ്പോൺസ് പ്രോഗ്രാമിന് തുടക്കമായി. സന്നദ്ധ പ്രവർത്തകർ വ്യാഴാഴ്ച മുതൽ ഗൃഹസന്ദർശനം ആരംഭിച്ചു. തിരുവനന്തപുരം ജില്ലയിൽ ഒ. രാജഗോപാൽ, നടൻ മധു, അടൂർ ഗോപാലകൃഷ്ണൻ എന്നിവരുടെ വീടുകളിൽ സന്നദ്ധപ്രവർത്തകർ എത്തി വിവരം ശേഖരിച്ചു. നെടുമങ്ങാട് നഗരസഭയിൽ നടന്ന പഠനകിറ്റ് വിതരണ ചടങ്ങിൽ ഭക്ഷ്യമന്ത്രി ജി. ആർ. അനിൽ കർമസേനാംഗങ്ങൾക്കുള്ള കിറ്റുകൾ വിതരണം ചെയ്തു. ശുചീകരണ പ്രവർത്തനങ്ങൾക്കിടെ ജീവൻ നഷ്ടപ്പെട്ട ജോയിയുടെ വീട്ടിൽ […]
