Tags :navabharatnews

News

ഗുജറാത്തില്‍ ബിജെപിയെ പരാജയപ്പെടുത്തുമെന്ന് രാഹുല്‍ ഗാന്ധി

ഗാന്ധിനഗര്‍: ഗുജറാത്തില്‍ ബിജെപിയെ പരാജയപ്പെടുത്തും എന്ന് കോണ്‍ഗ്രസ് നേതാവും ലോക്‌സഭാ പ്രതിപക്ഷനേതാവുമായ രാഹുല്‍ ഗാന്ധി. ഗുജറാത്തില്‍ കോണ്‍ഗ്രസ് മനോവീര്യം തകര്‍ന്ന നിലയിലാണെങ്കിലും സംസ്ഥാനത്ത് ബിജെപിയെ പരാജയപ്പെടുത്തുമെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ആഭ്യന്തരപ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ സംസ്ഥാനത്ത് പാര്‍ട്ടിക്ക് പുതിയ നേതൃത്വം വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗുജറാത്തിലെ മൊദാസ നഗരത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. ഗുജറാത്തില്‍ ഞങ്ങള്‍ മനോവീര്യം തകര്‍ന്ന നിലയിലാണ്. എന്നാല്‍ സംസ്ഥാനത്ത് ബിജെപിയെ പരാജയപ്പെടുത്തും. ഇത് രാഷ്ട്രീയപരമായ പോരാട്ടം മാത്രമല്ല, ആശയപരമായത് […]

News

നവജാതശിശുക്കളെ കടത്തിയാൽ ആശുപത്രികളുടെ ലൈസൻസ് റദ്ദാക്കണമെന്നു സുപ്രീം കോടതി

ന്യൂഡൽഹി: നവജാതശിശുക്കളെ കടത്തുന്നുവെന്നു കണ്ടെത്തിയാൽ ഉടൻ തന്നെ ആശുപത്രികളുടെ ലൈസൻസ് റദ്ദാക്കണമെന്നു സുപ്രീം കോടതി. നിയമപരമായ മറ്റു നടപടികൾക്കു പുറമേയാണിത്. നവജാതശിശുവിനെ സംരക്ഷിക്കേണ്ടത് ആശുപത്രിയുടെ ഉത്തരവാദിത്തമാണെന്നും ജഡ്ജിമാരായ ജെ.ബി.പർദിവാല, ആർ.മഹാദേവൻ തുടങ്ങിയവരുടെ ബെഞ്ച് ചൂണ്ടിക്കാട്ടി. ഉത്തർപ്രദേശിൽ കുട്ടികളെ കടത്തിക്കൊണ്ടുപോയ വിവിധ കേസുകളിലെ 13 പ്രതികൾക്കു നൽകിയ ജാമ്യം റദ്ദാക്കിക്കൊണ്ടാണു കോടതിയുടെ ഈ നിരീക്ഷണം. ഇവർ ഉടൻ തന്നെ കീഴടങ്ങണമെന്നും നിർദേശിച്ചു. പ്രതികൾക്കു ജാമ്യം അനുവദിച്ച അലഹാബാദ് ഹൈക്കോടതിയെയും ഇതിനെതിരെ അപ്പീൽ നൽകാത്ത ഉത്തർപ്രദേശ് സർക്കാരിനെയും കോടതി വിമർശിച്ചു. […]