Tags :navabharath news

News

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ സംസ്‌കാരച്ചടങ്ങുകളുമായി ബന്ധപ്പെട്ട വിവാദത്തില്‍ കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച്

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ സംസ്‌കാരച്ചടങ്ങുകളുമായി ബന്ധപ്പെട്ട വിവാദത്തില്‍ കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്ര മന്ത്രി ഹര്‍ദീപ് സിങ് പുരി. കോണ്‍ഗ്രസിന്റെ വില കുറഞ്ഞ രാഷ്ട്രീയം കളിക്കാനുള്ള സമയമല്ല ഇതെന്നും അനാവശ്യ വിവാദങ്ങളുണ്ടാക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമമെന്നും ഹര്‍ദീപ് സിങ് പുരി ചൂണ്ടിക്കാട്ടി. ഡല്‍ഹിയിലെ നിഗം ബോധ് ഘട്ട് മന്‍മോഹന്‍ സിങ്ങിന്റെ സംസ്‌കാര ചടങ്ങിന് യോജിച്ച സ്ഥലമല്ലെന്ന കോണ്‍ഗ്രസ് വാദവും കേന്ദ്ര മന്ത്രി തള്ളിക്കളഞ്ഞു. ‘മന്‍മോഹന്‍ സിങ്ങ് മരിച്ചതിന്റെ തൊട്ടടുത്ത ദിവസം പ്രധാനമന്ത്രി മന്ത്രിസഭാ യോഗം വിളിച്ച് […]

News

അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെ ചിതാഭസ്മം യമുനാ നദിയിൽ നിമജ്ജനം

ന്യൂഡൽഹി : അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെ ചിതാഭസ്മം യമുനാ നദിയിൽ നിമജ്ജനം ചെയ്തു. മജ്നു കാ ടില ഗുരുദ്വാരയ്ക്കു സമീപത്തെ യമുനാനദിയുടെ ഭാഗത്താണു സിഖ് ആചാരപ്രകാരം കുടുംബാംഗങ്ങൾ ചിതാഭസ്മം ഒഴുക്കിയത്. 26ന് അന്തരിച്ച മൻമോഹൻ സിങ്ങിന്റെ അന്ത്യകർമങ്ങൾ കഴിഞ്ഞ ദിവസം യമുനാതീരത്തെ നിഗംബോധ്ഘാട്ടിലാണ് നടന്നത്. ഭാര്യ ഗുർശരൺ കൗർ, മക്കളായ ഉപീന്ദർ സിങ്, ധമൻ സിങ്, അമൃത് സിങ് എന്നിവരും മറ്റു കുടുംബാംഗങ്ങളും ഇന്നലെ ഇവിടെയെത്തി ചിതാഭസ്മം ഏറ്റുവാങ്ങിയ ശേഷം മജ്നു കാ […]

News

ബിജെപിയുടെ ജില്ല, സംസ്ഥാന തിരഞ്ഞെടുപ്പുകൾ ജനുവരി 15നുള്ളിൽ പൂർത്തിയാകും എന്ന് റിപ്പോർട്ട്

ന്യൂഡൽഹി: ബിജെപിയുടെ ജില്ല, സംസ്ഥാന തിരഞ്ഞെടുപ്പുകൾ ജനുവരി 15നുള്ളിൽ പൂർത്തിയാകും എന്ന് റിപ്പോർട്ട്. പാർട്ടി സംഘടനാ പ്രവർത്തനങ്ങൾ വിലയിരുത്താനും തിരഞ്ഞെടുപ്പു വിഷയം ചർച്ച ചെയ്യാനും ചേർന്ന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. പാർട്ടി അംഗത്വവിതരണ പ്രചാരണവും ഇതിനുള്ളിൽ പൂർത്തിയാക്കുന്നതാണ്. ഇതിനു ശേഷം ദേശീയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള നടപടികൾ ആരംഭിക്കും. ബിജെപി പുതിയ ദേശീയ അധ്യക്ഷനെ അടുത്ത മാസം അവസാനത്തോടെ തീരുമാനിക്കുകയുമാണ് ലക്ഷ്യമിടുന്നത്. പകുതി സംസ്ഥാനങ്ങളിലെ സംഘടനാ തിരഞ്ഞെടുപ്പ് തീർന്നാൽ ദേശീയ അധ്യക്ഷനെ തിരഞ്ഞെടുക്കാമെന്നു പാർട്ടി ഭരണഘടന വ്യക്തമാക്കി.  

Uncategorized

അന്തരിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് ആദരമര്‍പ്പിച്ച് രാജ്യം

ദില്ലി: അന്തരിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് ആദരമര്‍പ്പിച്ച് രാജ്യം. രാഷ്ട്രപതി ദ്രൗപദി മുര്‍മ്മു, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവര്‍ മന്‍മോഹന്‍ സിങ്ങിന്‍റെ വസതിയിലെത്തി ആദരമര്‍പ്പിച്ചു. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും മൻമോഹൻ ആദരാഞ്ജലികള്‍ നേര്‍ന്നു. പൂര്‍ണ ദേശീയ ബഹുമതികളോടെ നാളെ രാവിലെ 11നായിരിക്കും സംസ്കാരം നടക്കുക. മൻമോഹൻ സിങിന്‍റെ മൃതദേഹം നാളെ രാവിലെ എട്ടിന് എഐസിസി ആസ്ഥാനത്ത് എത്തിക്കും. തുടര്‍ന്ന് ഇവിടെ പൊതുദര്‍ശനം നടക്കും. ഇതിനുശേഷം 9.30ഓടെ സംസ്കാര സ്ഥലത്തേക്ക് വിലാപ യാത്രയായി കൊണ്ടുപോകും. തുടര്‍ന്നായിരിക്കും […]

Lifestyle News

ഫോർട്ട് കൊച്ചി വെളി ഗ്രൗണ്ടിലും പാപ്പാഞ്ഞിയെ കത്തിക്കാൻ അനുമതി നൽകി ഹൈക്കോടതി

കൊച്ചി : ഫോർട്ട് കൊച്ചി വെളി ഗ്രൗണ്ടിലും പാപ്പാഞ്ഞിയെ കത്തിക്കാൻ അനുമതി നൽകി ഹൈക്കോടതി. ഉപാധികളോടെയാണ് അനുമതി നൽകിയിരിക്കുന്നത്. പാപ്പാഞ്ഞിക്ക് ചുറ്റും 72 അടി ദൂരത്തിൽ സുരക്ഷാ വേലി വേണമെന്നാണ് പ്രധാന നിർദേശം. നാൽപത് അടിയിലാണ് നിലവിൽ സുരക്ഷാ വേലി ഒരുക്കിയിരിക്കുന്നത്. ഇത് 72 അടി ആക്കി മാറ്റാനാണ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്. വലിയ പാപ്പാഞ്ഞി കത്തിക്കുമ്പോള്‍ അവശിഷ്ടങ്ങള്‍ കൂടി നില്‍ക്കുന്നവരുടെ ദേഹത്ത് വീഴുന്നത് ഒഴിവാക്കുക ലക്ഷ്യമിട്ടാണ് നിര്‍ദേശം.നേരത്തെ സുരക്ഷാ പ്രശ്നം ചൂണ്ടിക്കാണിച്ച് വെളി ഗ്രൗണ്ടിൽ ഗാലാഡി ഫോർട്ട് […]

News

എംടി വാസുദേവൻ നായരുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ്

ദില്ലി: എംടി വാസുദേവൻ നായരുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും. മനുഷ്യ വികാരങ്ങളുടെ ഗാഢമായ പര്യവേക്ഷണം ആയിരുന്നു എം ടിയുടെ കൃതികളെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ കുറിച്ചു. എംടിയുടെ കൃതികൾ തലമുറകളെ രൂപപ്പെടുത്തുകയും ഇനിയും പ്രചോദിപ്പിക്കുകയും ചെയ്യും. മലയാളത്തിലെ ഏറ്റവും ബഹുമാനിക്കപ്പെട്ട വ്യക്തിത്വം ആയിരുന്നു എംടി. ശബ്ദമില്ലാത്തവർക്കും പാർശ്വവൽകൃതർക്കും അദ്ദേഹം ശബ്ദമായി. തൻറെ ചിന്തകൾ കുടുംബത്തോടൊപ്പം എന്നും മോദി എക്സിൽ കുറിച്ചു. സാഹിത്യത്തിലും സിനിമയിലും നികത്താനാവാത്ത ശൂന്യതയാണ് എംടി […]

News

ഉത്തരാഖണ്ഡിലെ ഭീംതാൽ ടൗണിന് സമീപം ബസ് കൊക്കയിലേക്ക് മറിഞ്ഞ് നാല് പേർ മരിച്ചു

ഭീംതാൽ: ഉത്തരാഖണ്ഡിലെ ഭീംതാൽ ടൗണിന് സമീപം ബസ് കൊക്കയിലേക്ക് മറിഞ്ഞ് നാല് പേർ മരിച്ചു. 24 പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. അൽമോറയിൽ നിന്ന് ഹൽദ്വാനിയിലേക്ക് പോവുകയായിരുന്ന ബസ് ഭീംതാലിന് സമീപം 1500 അടി താഴ്ചയുള്ള തോട്ടിലേക്ക് വീഴുകയായിരുന്നു. സംഭവത്തിൽ മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി അനുശോചനം രേഖപ്പെടുത്തി. പോലീസും എസ്ഡിആർഎഫ് സംഘവും അഗ്നിശമനസേനാ ഉദ്യോഗസ്ഥരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്

News Uncategorized

പ്രധാനമന്ത്രി നരേന്ദ്ര മോദി കുവൈത്തിലെത്തി

കുവൈത്ത്: പ്രധാനമന്ത്രി നരേന്ദ്ര മോദി കുവൈത്തിലെത്തി. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായാണ് മോദി കുവൈത്തില്‍ എത്തിയത്. കുവൈത്ത് അമീര്‍ ശൈഖ് മിഷല്‍ അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്‍റെ ക്ഷണം സ്വീകരിച്ചാണ് മോദി കുവൈത്തിലെത്തിയത്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് മോദി കുവൈത്തിലെത്തിയത്. കുവൈത്ത് അമീര്‍ ഉള്‍പ്പെടുന്ന ഭരണ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തും. ഞായറാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മടക്കം. 1981ന് ശേഷം കുവൈത്തിലെത്തുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി. 43 വ​​ർ​​ഷ​​ത്തി​​ന് ശേ​​ഷ​​മാ​​ണ് ഒ​​രു ഇ​​ന്ത്യ​​ൻ പ്ര​​ധാ​​ന​​മ​​ന്ത്രി […]

Blog Editorial News Uncategorized

അമിത്ഷായുടെ അംബേദ്കര്‍ പരമാര്‍ശത്തില്‍ പാര്‍ലമെന്‍റിനകത്തും പുറത്തും ഇന്നും പ്രതിഷേധം

അമിത്ഷായുടെ അംബേദ്കര്‍ പരമാര്‍ശത്തില്‍ പാര്‍ലമെന്‍റിനകത്തും പുറത്തും ഇന്നും പ്രതിഷേധം. അമിത് ഷായുടെ രാജി ആവശ്യപ്പെട്ടും, രാഹുല്‍ ഗാന്ധിക്കെതിരായ കേസില്‍ പ്രതിഷേധിച്ചും ഇന്ത്യ സഖ്യം എംപിമാര്‍ പാര്‍ലമെന്‍റിലേക്ക് മാര്‍ച്ച് നടത്തി. ഭരണപക്ഷം പാര്‍ലമെന്‍റ് വളപ്പിലും പ്രതിഷേധിച്ചു. പ്രതിഷേധത്തില്‍ ഇന്ത്യസഖ്യം ഒറ്റക്കെട്ടാണെന്ന് സമാജ് വാദി പാര്‍ട്ടി പ്രതികരിച്ചു. എത്രകേസ് വന്നാലും രാഹുല്‍ ഗാന്ധി നേരിടുമെന്ന് കെ സി വേണുഗോപാല്‍ വ്യക്തമാക്കി. ജെപിസി അംഗങ്ങളെ നിശ്ചയിച്ച പ്രമേയം പാസാക്കി ഇരുസഭകളും അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. വിജയ് ചൗക്കില്‍ ശക്തമായ പ്രതിഷേധമാണ് ഇന്ന് നടന്നത്. […]

Editorial News Uncategorized

രാജ്യസഭയില്‍ കോണ്‍ഗ്രസിനെയും നെഹ്‌റു കുടുംബത്തെയും കടന്നാക്രമിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡല്‍ഹി: രാജ്യസഭയില്‍ കോണ്‍ഗ്രസിനെയും നെഹ്‌റു കുടുംബത്തെയും കടന്നാക്രമിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. ഭരണഘടനയെ കോണ്‍ഗ്രസ് ഒരു കുടുംബത്തിന്റെ സ്വകാര്യ സ്വത്തായി കണക്കാക്കുകയും അധികാരത്തില്‍ തുടരാന്‍ അത് ഭേദഗതി വരുത്തുകയും ചെയ്‌തെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ‘ഇന്ത്യന്‍ ഭരണഘടനയുടെ 75 വര്‍ഷത്തെ മഹത്തായ യാത്ര’എന്ന ചര്‍ച്ചയ്ക്ക് മറുപടി നല്‍കവേയാണ് മന്ത്രി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. അടിമത്ത മനോഭാവത്തില്‍ നിന്ന് മോദി സര്‍ക്കാര്‍ രാജ്യത്തെ മോചിപ്പിച്ചതായും അമിത് ഷാ അവകാശപ്പെട്ടു. സവര്‍ക്കർ ഏറ്റവും വലിയ രാജ്യസ്‌നേഹിയാണെന്ന് പറഞ്ഞ അമിത് ഷാ ആളുകള്‍ […]