Tags :navabharath news

News

ചാലക്കുടിയിലെ ബ്യൂട്ടിപാർലർ സംരംഭക ഷീല സണ്ണിയെ വ്യാജ മയക്കുമരുന്ന് കേസിൽ ഉൾപ്പെടുത്തിയ സംഭവത്തിൽ

കൊച്ചി: ചാലക്കുടിയിലെ ബ്യൂട്ടിപാർലർ സംരംഭക ഷീല സണ്ണിയെ വ്യാജ മയക്കുമരുന്ന് കേസിൽ ഉൾപ്പെടുത്തിയ സംഭവത്തിൽ പ്രതി നാരായണ ദാസിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഏഴു ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ കീഴടങ്ങണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കേസിൽ മൂന്ന് മാസത്തിനുള്ളിൽ കുറ്റപത്രം നൽകാനും അന്തിമ റിപ്പോർട്ട് നൽകി നാല് മാസത്തിനകം വിചാരണ പൂർത്തിയാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഷീല സണ്ണിയുടെ വാഹനത്തിൽ ലഹരി മരുന്ന് വെച്ച ശേഷം അക്കാര്യം എക്സൈസ് ഉദ്യോഗസ്ഥരെ അറിയിച്ചത് തൃപ്പൂണിത്തുറ സ്വദേശിയായ നാരായണദാസ് എന്നാണ് […]

Health News

വയനാട് മാനന്തവാടിയിലെ പഞ്ചാരക്കൊല്ലിയിൽ കണ്ടെത്തിയ നരഭോജി കടുവ ചത്തു

മാനന്തവാടി: വയനാട് മാനന്തവാടിയിലെ പഞ്ചാരക്കൊല്ലിയിൽ കണ്ടെത്തിയ നരഭോജി കടുവ ചത്തു. വനംവകുപ്പ് നടത്തിയ തിരച്ചിലിനിടയിലാണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ 2.30 ഓടെയാണ് പിലാക്കാവിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തിയതെന്ന് വനംമന്ത്രി എകെ ശശീന്ദ്രന്റെ ഓഫീസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം പഞ്ചാരക്കൊല്ലിയിൽ രാധയെന്ന ആദിവാസി സ്ത്രീയെ കൊന്ന അതേ കടുവ തന്നെയാണിതെന്നും വനംവകുപ്പ് സ്ഥിരീകരിച്ചു. 38 ക്യാമകളിനും പതിഞ്ഞ അതേ കടുവയെ തന്നെയാണ് ചത്ത നിലയിൽ കണ്ടെത്തിയതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. അവശനിലയിൽ ആയ കടുവയെ […]

Blog News Sports

ബി.ജെ.പി. പാലക്കാട് ഈസ്റ്റ് ജില്ലാ പ്രസിഡന്റായി പ്രശാന്ത് ശിവന്‍ ചുമതലയേറ്റു

പാലക്കാട്: ബി.ജെ.പി. പാലക്കാട് ഈസ്റ്റ് ജില്ലാ പ്രസിഡന്റായി പ്രശാന്ത് ശിവന്‍ ചുമതലയേറ്റു. പ്രശാന്ത് ശിവന്‍ ജില്ലാ പ്രസിഡന്റായി ചുമതലയേറ്റാല്‍ രാജിവെക്കുമെന്ന പാലക്കാട് നഗരസഭയിലെ ഒരു വിഭാഗം ബിജെപി കൗണ്‍സിലര്‍മാരുടെ ഭീഷണിക്കിടെയാണ് വരണാധികാരി പ്രമീള ദേവിക്ക് മുമ്പാകെയാണ് പ്രശാന്ത് ശിവന്‍ ചുമതലയേറ്റത്. നേതൃത്വം ഒരു തീരുമാനമെടുത്താല്‍ അത് നടപ്പാക്കാന്‍ അച്ചടക്കമുള്ള പ്രവര്‍ത്തകര്‍ക്ക് ഉത്തരവാദിത്തം ഉണ്ടെന്നും സംഘടനയെ എതിര്‍ക്കുന്നവര്‍ക്ക് പ്രവര്‍ത്തകര്‍ മറുപടി നല്‍കുമെന്നും വിമതരെ ലക്ഷ്യമിട്ട് സ്ഥാനമൊഴിഞ്ഞ ജില്ലാ പ്രസിഡന്റ് കെ. എം. ഹരിദാസ് പറഞ്ഞു. സ്ഥാനമേല്‍ക്കല്‍ ചടങ്ങ് സംസ്ഥാന […]

News

പതഞ്ജലി ഫുഡ്‌സ് ലിമിറ്റഡ് പുറത്തിറക്കിയ മുളകുപൊടി വിപണിയില്‍നിന്ന് പിന്‍വലിക്കാന്‍ ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ നിര്‍ദേശം

ന്യൂഡല്‍ഹി: പതഞ്ജലി ഫുഡ്‌സ് ലിമിറ്റഡ് പുറത്തിറക്കിയ മുളകുപൊടി വിപണിയില്‍നിന്ന് പിന്‍വലിക്കാന്‍ ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ നിര്‍ദേശം. ഭക്ഷ്യസുരക്ഷാനിയമപ്രകാരമുള്ള വ്യവസ്ഥകള്‍ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഒരു പ്രത്യേക ബാച്ചിലെ മുകളുപൊടി വിപണിയില്‍നിന്ന് പൂര്‍ണമായും പിന്‍വലിക്കാന്‍ ഭക്ഷ്യസുരക്ഷാവകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. AJD2400012 എന്ന ബാച്ചിലെ മുളകുപൊടിയാണ് വിപണിയില്‍നിന്ന് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എഫ്എസ്എസ്എഐയുടെ നിര്‍ദ്ദേശം വന്നതായി പതഞ്ജലി അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ബാബ രാംദേവ് നേതൃത്വം നല്‍കുന്ന പതഞ്ജലി ആയുര്‍വേദ ഗ്രൂപ്പ് 1986 ലാണ് സ്ഥാപിതമായത്. ഭക്ഷ്യ എണ്ണ, ഭക്ഷ്യവസ്തുക്കള്‍, മറ്റ് ദൈനംദിന ഉപഭോഗവസ്തുക്കള്‍ എന്നിവയുടെ ഉത്പാദനത്തിലും […]

News

ദുരന്തസാധ്യതയുള്ള മുഴുവൻ പ്രദേശങ്ങളെയും മുന്നറിയിപ്പ് സംവിധാനമായ കവചത്തിന്റെ കീഴിൽ കൊണ്ടുവരും: മുഖ്യമന്ത്രി

കേരളത്തിലെ ദുരന്തസാധ്യതയുള്ള മുഴുവൻ പ്രദേശങ്ങളെയും കവചത്തിന്റെ  (കേരള വാണിംഗ്‌സ് ക്രൈസിസ് ആൻഡ് ഹസാർഡ്‌സ് മാനേജ്‌മെന്റ് സിസ്റ്റം) കീഴിൽ കൊണ്ടുവരാൻ  നടപടികൾ സ്വീകരിച്ചുവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സജ്ജമാക്കിയ മുന്നറിയിപ്പ് സംവിധാനമായ കവചത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ദേശീയ ചുഴലിക്കാറ്റ് പ്രതിരോധ പദ്ധതിയുടെ ഭാഗമായി ദേശീയ ദുരന്തനിവാരണ അതോറിറ്റി, ലോക ബാങ്ക് എന്നിവരുടെ സാമ്പത്തിക സഹായത്തോടെയാണ് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കവചം സജ്ജമാക്കിയത്. അതിതീവ്ര ദുരന്തസാദ്ധ്യത സംബന്ധിച്ച […]

News

മുഴുവൻ അയ്യപ്പ ഭക്തർക്കും സുഖകരമായ ദർശനം ഒരുക്കാൻ കഴിഞ്ഞ തീർഥാടന കാലം :

മുഴുവൻ ഭക്തർക്കും സുഖകരമായ ദർശനമൊരുക്കാൻ കഴിഞ്ഞ ശബരിമല തീർത്ഥാടന ചരിത്രത്തിലെ ഏറ്റവും മികവുറ്റ ഏടാണ് ഈ വർഷം കഴിഞ്ഞതെന്ന് ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ അഭിപ്രായപ്പെട്ടു. ഈ വർഷത്തെ ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനകാലം വിജയകരമായി പൂർത്തീകരിക്കാൻ പ്രവർത്തിച്ച ഉദ്യോഗസ്ഥരെ അനുമോദിക്കുന്നതിന് റവന്യൂ  ദേവസ്വം വകുപ്പ് മസ്‌ക്കറ്റ് ഹോട്ടലിൽ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വിവിധ വകുപ്പുകളുടെ നിതാന്ത ശ്രദ്ധയും ജാഗ്രതയും സുഖകരമായ ദർശനം ഭക്തർക്കൊരുക്കാൻ സഹായിച്ചു. വകുപ്പുകൾ, സന്നദ്ധ സംഘടനകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ […]

News

സ്വർണ്ണത്തിന്റെയും വിലയേറിയ രത്‌നങ്ങളുടെയും ചരക്ക് നീക്കത്തിന് ഇ-വേ ബിൽ ബാധകമാക്കി

 2025 ജനുവരി 20 മുതൽ  സ്വർണ്ണത്തിന്റെയും വിലയേറിയ  രത്‌നങ്ങളുടെയും (എച്ച്.എസ്.എൻ. ചാപ്റ്റർ 71),  10 ലക്ഷമോ അതിന്  മുകളിലോ   മൂല്യമുള്ള കേരളത്തിന് അകത്തുള്ള ചരക്ക് നീക്കത്തിന് ഇ-വേ ബിൽ ബാധകമാക്കി. സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് കമ്മീഷണറുടെ നോട്ടിഫിക്കേഷൻ നമ്പർ 2/2025-സ്റ്റേറ്റ് ടാക്‌സ് തീയതി 17/01/2025 പ്രകാരമാണ് പുതുക്കിയ തീയതി പ്രാബല്യത്തിൽ കൊണ്ടുവന്നത്. ഇതിനായുള്ള അഡീഷണൽ ഓപ്ഷൻ ഇ-വേ ബിൽ  പോർട്ടലിൽ ലഭ്യമാണ്.         കമ്മീഷണറുടെ നോട്ടിഫിക്കേഷൻ 10/2024 – സ്റ്റേറ്റ് ടാക്‌സ് തീയതി 27/12/2024  പ്രകാരം  […]

News

വിസി നിയമനത്തിൽ മാറ്റം നിർദ്ദേശിക്കുന്ന യുജിസി കരട് മാർഗരേഖക്കെതിരെ ഐക്യകണ്ഠേനെ പ്രമേയം പാസാക്കി

വിസി നിയമനത്തിൽ മാറ്റം നിർദ്ദേശിക്കുന്ന യുജിസി കരട് മാർഗരേഖക്കെതിരെ ഐക്യകണ്ഠേനെ പ്രമേയം പാസാക്കി കേരള നിയമസഭ. കേന്ദ്ര സർക്കാറിനെ വിമർശിച്ച് മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തെ പ്രതിപക്ഷവും പിന്തുണച്ചു. സർവകലാശാലകളിൽ സ്വകാര്യവത്കരണത്തിന് വർഗ്ഗീയ ആശയങ്ങളുടെ പ്രചാരണത്തിനും വേണ്ടിയാണ് മാർഗരേഖയെന്നാണ് പ്രമേയത്തിലെ വിമർശനം. സർവകലാശാലകളിൽ സംസ്ഥാനങ്ങൾക്ക് അധികാരം നൽകുന്ന ഭരണഘടനാ വ്യവസ്ഥയെ പോലും കാറ്റിൽപ്പറത്തിയാണ് മാർഗ്ഗേരഖയെന്നും കുറ്റപ്പെടുത്തുന്നു. സ്വകാര്യ മേഖലയിലെ വ്യക്തികളെയും വിസിമാരാക്കാൻ സഹായിക്കുന്നതാണ് പുതിയ നിർദ്ദേശമെന്നും പ്രമേയം വിമർശിക്കുന്നു. പ്രമേയം പാസാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് മുഖ്യമന്ത്രിക്ക് നേരത്തെ കത്ത് നൽകിയിരുന്നു. […]

Blog News

വയനാട് ഡിസിസി ട്രഷററുടെ ആത്മഹത്യയിൽ ചോദ്യം ചെയ്യുമെന്ന വാർത്തയോട് പ്രതികരിച്ച് കെപിസിസി പ്രസിഡൻ്റ്

കണ്ണൂർ: വയനാട് ഡിസിസി ട്രഷറർ എൻഎം വിജയൻ്റെ ആത്മഹത്യയിൽ ചോദ്യം ചെയ്യുമെന്ന വാർത്തയോട് പ്രതികരിച്ച് കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ. ചോദ്യം ചെയ്യലിന് തനിക്ക് നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് കെ സുധാകരൻ മാധ്യമങ്ങളോട് പ്രതികരിച്ചു. അന്വേഷണവുമായി സഹകരിക്കും. മൊഴിയെടുക്കാൻ വിളിപ്പിച്ചതിന് പിന്നിൽ രാഷ്ട്രീയമാണെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു. നാളെ എൻഎം വിജയൻ്റെ വീട് സന്ദർശിക്കുമെന്നും കെ സുധാകരൻ മാധ്യമങ്ങളോട് പ്രതികരിച്ചു. കെപിസിസി അധ്യക്ഷ പദവിയിൽ കടിച്ചുതൂങ്ങാനില്ല. അധ്യക്ഷപദവി തനിക്ക് അലങ്കാരമല്ല. എഐസിസിക്ക് ആരേയും കെപിസിസി അധ്യക്ഷനാക്കാമെന്നും കെ സുധാകരൻ […]

News Uncategorized

മുന്നറിയിപ്പില്ലാതെ തമിഴ്നാട് അടച്ചിട്ട അട്ടപ്പാടി മുള്ളി ചെക്പോസ്റ്റ് തുറക്കണമെന്ന് ഊട്ടി എംഎൽഎ തമിഴ്നാട്

അഗളി: അട്ടപ്പാടിയിൽ നിന്ന് ഊട്ടിയിലേക്കുള്ള പാതയിൽ തമിഴ്നാട് വനം വകുപ്പ് അടച്ചിട്ട മുള്ളിയിലെ ചെക്ക്പോസ്റ്റ് തുറക്കണമെന്ന് ആവശ്യപ്പെട്ട് ഊട്ടി എംഎൽഎ ആർ.ഗണേഷ്, തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനു നിവേദനം നൽകി. കേരളത്തിൽ നിന്ന് ഒട്ടേറെ സഞ്ചാരികളാണ് അട്ടപ്പാടി, മുള്ളി, മഞ്ജുർ വഴി കിണ്ണക്കരയിലൂടെ ഊട്ടിയിലും എത്തിയിരുന്നത്. നീലഗിരിയിലെ ടൂറിസത്തിന് മുള്ളി ചെക്പോസ്റ്റ് ഏറെ സഹായകമായിരുന്നു. കൃഷി. വാണിജ്യം എന്നീ ആവശ്യങ്ങൾക്കും ബന്ധുക്കളെ കാണാനും സ്‌ഥിരമായി അട്ടപ്പാടിക്കാർക്ക് ഇതുവഴി യാത്ര ചെയ്യേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ള വാഹനങ്ങൾ പൂർണമായി […]