Tags :Nagercoil Amrit Bharat Express

News

ചൊവ്വാഴ്ച സർവീസ് ആരംഭിക്കുന്ന നാഗർകോവിൽ-മംഗളൂരു-നാഗർകോവിൽ അമൃത്‌ഭാരത് എക്സ്പ്രസിനും മലബാറിനോട് അവഗണന

ചൊവ്വാഴ്ച സർവീസ് ആരംഭിക്കുന്ന നാഗർകോവിൽ-മംഗളൂരു-നാഗർകോവിൽ അമൃത്‌ഭാരത് എക്സ്പ്രസിനും മലബാറിനോട് അവഗണന. ഷൊർണൂരിനും മംഗളൂരു ജങ്ഷനും ഇടയിൽ വണ്ടിനിർത്തുക അഞ്ച് സ്റ്റേഷനുകളിൽമാത്രമാണ്‌. മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിൽ നിർത്തുന്നത് ഓരോ സ്റ്റേഷനുകളിൽമാത്രം. അതേസമയം നാഗർകോവിലിനും ഷൊർണൂരിനും ഇടയിൽ 13 ഇടങ്ങളിൽ നിർത്തുന്നുണ്ട്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, കണ്ണൂർ ജില്ലകളിൽ രണ്ട് സ്റ്റേഷനുകളിൽവീതം സ്റ്റോപ്പുണ്ട്. ആലപ്പുഴയിൽ മൂന്നും. തൃശ്ശൂരിലും പത്തനംതിട്ടയിലും പാലക്കാട്ടും ഒരിടത്തുമാത്രമാണ് നിർത്തുക. കൊയിലാണ്ടി, വടകര, പയ്യന്നൂർ, കാഞ്ഞങ്ങാട് തുടങ്ങിയ സ്റ്റേഷനുകളെ പൂർണമായും അവഗണിച്ചു. വരുമാനത്തിൽ മുന്നിൽനിൽക്കുന്ന […]