Tags :modi

News

ഡൽഹി സർവകലാശാലയ്ക്കു കീഴിലെ സവർക്കറുടെ പേരിലുള്ള കോളജിന്റെ തറക്കല്ലിടൽ; പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: ഡൽഹി സർവകലാശാലയ്ക്കു കീഴിലെ സവർക്കറുടെ പേരിലുള്ള കോളജിന്റെ തറക്കല്ലിടൽ ചടങ്ങ് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കുമെന്നു വിവരം. പ്രധാനമന്ത്രിയെ ക്ഷണിച്ചിട്ടുണ്ടെന്നും ഓഫിസിൽ നിന്നുള്ള സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണെന്നും സ‍ർവകലാശാല അധികൃതർ വ്യക്തമാക്കി. ന‍ജ്ഫ്ഗഡിലെ സവർക്കർ കോളജ് 140 കോടി രൂപ ചെലവഴിച്ചാണ് നി‍ർമിക്കുന്നത്. സൂരജ്മൽ വിഹാറിൽ 373 കോടി ചെലവിൽ പുതിയ കോളേജ് ഡൽഹി സർവകലാശാല സ്ഥാപിക്കുന്നുണ്ട്. 107 കോടി ചെലവ് പ്രതീക്ഷിക്കുന്ന മറ്റൊരു കോളജ് ദ്വാരകയിലും നിർമിക്കും. അന്തരിച്ച ബിജെപി നേതാവും മുൻ വിദേശകാര്യ മന്ത്രിയുമായ […]

News

സോണിയ ഗാന്ധിക്ക് ജന്മദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിക്ക് ജന്മദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എക്സിലൂടെയാണ് നരേന്ദ്ര മോദി സോണിയാ ഗാന്ധിക്ക് ആശംസകള്‍ അറിയിച്ചിരിക്കുന്നത്. “ശ്രീമതി സോണിയാ ഗാന്ധിക്ക് ജന്മദിനാശംസകള്‍. അവരുടെ ദീർഘായുസിനും ആയുരാരോഗ്യ സൗഖ്യത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു” എന്നാണ് പ്രധാനമന്ത്രി എക്സില്‍ കുറിച്ചിരിക്കുന്നത്. ഏറ്റവും കൂടുതൽ കാലം കോൺഗ്രസ് അധ്യക്ഷയായി തുടര്‍ന്ന വ്യക്തിയാണ് സോണിയാ ഗാന്ധി. എന്നാല്‍ ആരോഗ്യപരമായ ബുദ്ധിമുട്ടുകളാല്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സജീവ രാഷ്ട്രീയത്തിൽ നിന്ന് പിന്മാറിയിരിക്കുകയാണ് ഇവര്‍. നിലവില്‍ രാജ്യസഭാ എം പിയും […]