ഭിന്നശേഷിക്കാരുടെ സർഗോത്സവമായ ‘സവിശേഷ’ കാർണിവൽ വേദിയിലുണ്ടായിരുന്ന മന്ത്രി ഡോ. ആർ ബിന്ദുവിന്റ കാരിക്കേച്ചർ വരയ്ക്കാൻ വെറും ഒരു മിനിട്ടാണ് പത്തനംതിട്ട ആറന്മുള സ്വദേശി എം അല്ലുമോൾക്ക് വേണ്ടിവന്നത്. വരച്ച ചിത്രം സർപ്രൈസ് സമ്മാനമായി മന്ത്രിക്ക് നൽകിയപ്പോൾ മന്ത്രിയുടെ വക അല്ലുവിന് ലഭിച്ചത് സ്നേഹചുംബനവും മെമന്റൊയും. തിരുവനന്തപുരം നിഷിൽ ഫൈൻ ആർട്സ് വിദ്യാർഥിനിയാണ് അല്ലുമോൾ. കല കൊണ്ട് സംസാര, ശ്രവണ പരിമിതികളെ മറികടന്നു പ്രതിഭ തെളിയിച്ചവൾ. 43 പെയിന്റിങ് എക്സിബിഷനുകൾ കേരളത്തിനകത്തും പുറത്തുമായി അല്ലുമോൾ നടത്തിയിട്ടുണ്ട്. 65 ഓളം […]
