Tags :Mamata

Lifestyle

കേന്ദ്രസംഘത്തിൽ തൃണമൂൽ പ്രതിനിധി ഉണ്ടാകില്ലെന്ന് വ്യക്തമാക്കി മമത

കൊൽക്കത്ത: പഹൽഗാം ഭീകരാക്രമണത്തിനും ഓപ്പറേഷൻ സിന്ദൂറിനും പിന്നാലെ ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ ശക്തമായ സന്ദേശം അറിയിക്കുന്നതിനായി വിദേശരാജ്യങ്ങളിലേക്കയക്കുന്ന പ്രതിനിധി സംഘത്തിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി തൃണമൂൽ കോൺഗ്രസ്. വിദേശത്തേക്കയക്കുന്ന ഏഴ് സർവകക്ഷി സംഘങ്ങളിൽ തങ്ങളുടെ സാന്നിധ്യമുണ്ടാവില്ലെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി കേന്ദ്രത്തെ അറിയിച്ചു. പ്രതിനിധി സംഘങ്ങളിലൊന്നിൽ ഉൾപ്പെട്ട ലോക്‌സഭാ എം.പി. യൂസഫ് പത്താനോട് ഔദ്യോഗിക സന്ദർശനത്തിൽ പങ്കെടുക്കരുതെന്ന് പാർട്ടി നിർദേശിച്ചതായാണ് സൂചന. എന്നാൽ, വിട്ടുനിൽക്കുന്നതിന്റെ കാരണം ടിഎംസി ഔദ്യോഗികമായി ഇതുവരെ വ്യക്തമാക്കിട്ടില്ല. തീവ്രവാദത്തെക്കുറിച്ചുള്ള ഇന്ത്യയുടെ നിലപാടിന് നയതന്ത്ര പിന്തുണ […]