ഡിജിറ്റല്‍ ഗവര്‍ണന്‍സില്‍ ജനങ്ങള്‍ നേരിടുന്ന വിഷമതകള്‍ പരിഹരിച്ച് സര്‍ക്കാര്‍ സേവനങ്ങള്‍ വേഗതയിലും സൗകര്യപ്രദമായും നല്‍കാന്‍ നമ്മുടെ കേരളം ഡിജിറ്റല്‍ കേരള ഇനീഷ്യേറ്റീവ് വരുന്നു. പദ്ധതി നടപ്പാക്കുന്നതിന്‍റെ ഭാഗമായി പ്രാഥമികയോഗം മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. എല്ലാ സേവനങ്ങളും പൗരകേന്ദ്രീകൃതമാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിനും പരാതികളുടെ തത്സമയ വിവരങ്ങൾ അറിയുന്നതിനും പ്രത്യേക സംവിധാനം ഉണ്ടാകും. സേവന വിതരണത്തിന് എ. ഐ ഉള്‍പ്പെടെയുള്ള നൂതന മാർഗ്ഗങ്ങൾ ഏര്‍പ്പെടുത്തും. സാമൂഹ്യ സുരക്ഷാ പദ്ധതികൾ ഏകോപിപ്പിക്കുന്നതിന് ഏകീകൃത […]