മഹാകുംഭമേള നടന്ന പ്രയാഗ്‌രാജിലെ ശുചീകരണ പ്രവർത്തനങ്ങൾ 15 ദിവസം കൊണ്ട് പൂർത്തീകരിക്കുമെന്ന് ഉത്തർപ്രദേശ്
മഹാകുംഭമേള നടന്ന പ്രയാഗ്‌രാജിലെ ശുചീകരണ പ്രവർത്തനങ്ങൾ 15 ദിവസം കൊണ്ട് പൂർത്തീകരിക്കുമെന്ന് ഉത്തർപ്രദേശ് സർക്കാർ. 15,000 ശുചീകരണ തൊഴിലാളികളും 2,000 ഗംഗ സേവ് ദൂതുകളും ശുചീകരണത്തിൽ പങ്കുചേരും. മഹാകുംഭമേളയുടെ ഭാഗമായുണ്ടായ മാലിന്യങ്ങൾ പ്രയാഗ്‌രാജ് ജില്ലയിലെ നൈനിയിലുള്ള ബസ്വാർ പ്ലാന്റിലായിരിക്കും സംസ്‌കരിക്കുക. താത്കാലികമായി സ്ഥാപിച്ച പൈപ്പുകളും തെരുവുവെളിച്ചത്തിനുള്ള സംവിധാനങ്ങളും ടെന്റുകളും പവലിയനുകളും ഇതിനോടകം നീക്കം ചെയ്യ്ത് കഴിഞ്ഞു. താത്കാലികമായി സ്ഥാപിച്ച ശൗചാലയങ്ങൾ അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ നീക്കംചെയ്യും. മഹാശിവരാത്രി ദിവസമായിരുന്ന കഴിഞ്ഞ ബുധനാഴ്ചയാണ് മഹാകുംഭമേളയ്ക്ക് സമാപനമായത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച […]