Tags :Madras High Court

News

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പേരുകളില്‍നിന്ന് ജാതിപ്പേര് നീക്കണമെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ: തമിഴ്‌നാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പേരുകളില്‍നിന്ന് ജാതിപ്പേര് ഒഴിവാക്കണം എന്ന് മദ്രാസ് ഹൈക്കോടതി. 2025-26 അധ്യയനവര്‍ഷം മുതല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍-സ്വകാര്യ സ്‌കൂളുകള്‍, കോളേജുകള്‍ തുടങ്ങിയവയുടെ പേരിനൊപ്പം ജാതിപ്പേരുകളൊന്നും നല്‍കരുതെന്നാണ് ജസ്റ്റിസ് ഡി. ഭാരത ചക്രവര്‍ത്തി ഉത്തരവിട്ടത്. ഇത്തരം പേരുകളുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളോട് നാലാഴ്ചയ്ക്കുള്ളില്‍ ഇവ നീക്കംചെയ്യാന്‍ നിര്‍ദേശിക്കണമെന്നും നീക്കം ചെയ്തില്ലെങ്കില്‍ സ്ഥാപനത്തിന്റെ അംഗീകാരം പിന്‍വലിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. ജാതിപ്പേരുകള്‍ നീക്കംചെയ്യാതെ അംഗീകാരം നഷ്ടമായാല്‍ ഇവിടങ്ങളിലെ വിദ്യാര്‍ഥികളെ മറ്റു അംഗീകാരമുള്ള സ്ഥാപനങ്ങളിലേക്ക് മാറ്റാന്‍ സൗകര്യമൊരുക്കണമെന്നും കോടതി നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്. […]

Lifestyle

ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾക്കു ഭീഷണി നേരിടുമ്പോൾ നീതിന്യായ വ്യവസ്ഥ ഇടപെടേണ്ടത് അനിവാര്യമാണെന്നു മദ്രാസ്

ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾക്കു ഭീഷണി നേരിടുമ്പോൾ നീതിന്യായ വ്യവസ്ഥ ഇടപെടേണ്ടത് അനിവാര്യമാണെന്നു മദ്രാസ് ഹൈക്കോടതി. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനത്തിനു യുജിസി ചട്ടങ്ങളും തമിഴ്നാട് സർക്കാരിന്റെ ഉത്തരവും ബാധകമല്ലെന്നു വിധിച്ചുകൊണ്ടാണു കോടതിയുടെ നിരീക്ഷണം. ന്യൂനപക്ഷങ്ങളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്താൻ അനുവദിക്കുന്ന ഭരണഘടനാ വ്യവസ്ഥ കേവലം നിയമപരമായ ഔപചാരികതയല്ല. അവകാശമെന്നതിന് അപ്പുറം സംരക്ഷണം ലക്ഷ്യമിട്ടുള്ളതാണ്. ന്യൂനപക്ഷങ്ങളുടെ സാംസ്കാരികവും വിദ്യാഭ്യാസപരവുമായ സ്വത്വം സംരക്ഷിക്കുമെന്നു ഭരണഘടനാ ശിൽപികൾ നൽകിയ വാഗ്ദാനമാണെന്നും ജസ്റ്റിസ് എൻ.ആനന്ദ് വെങ്കിടേഷ് വിധിയിൽ കൂട്ടിച്ചേർത്തു. യുജിസി ചട്ടങ്ങൾ പാലിക്കാത്തതിന് […]

Lifestyle

പൊതു ആവശ്യങ്ങൾക്ക് ഭൂമി ഏറ്റെടുക്കുന്നതിൽനിന്ന് ഒഴിവാകാൻ മതസ്ഥാപനങ്ങൾക്ക് പ്രത്യേക അവകാശമൊന്നുമില്ലെന്ന് മദ്രാസ് ഹൈക്കോടതി

പൊതു ആവശ്യങ്ങൾക്ക് ഭൂമി ഏറ്റെടുക്കുന്നതിൽനിന്ന് ഒഴിവാകാൻ മതസ്ഥാപനങ്ങൾക്ക് പ്രത്യേക അവകാശമൊന്നുമില്ലെന്ന് മദ്രാസ് ഹൈക്കോടതി . ജനലക്ഷങ്ങൾക്ക് പ്രയോജനപ്പെടുന്ന മെട്രോ റെയിൽ പദ്ധതിക്കുവേണ്ടി ക്ഷേത്രഭൂമി ഏറ്റെടുത്താൽ ദൈവാനുഗ്രഹം ലഭിക്കുകയേയുള്ളൂവെന്ന് ജസ്റ്റിസ് ആനന്ദ് വെങ്കടേഷിന്റെ ബെഞ്ച് ചൊവ്വാഴ്ച വ്യക്തമാക്കി. മെട്രോ റെയിൽ നിർമാണത്തിനു വേണ്ടി രണ്ടു ക്ഷേത്രങ്ങളുടെ ഭൂമി ഏറ്റെടുക്കാനുള്ള പദ്ധതിയുമായി മുന്നോട്ടുപോകാൻ ചെന്നൈ മെട്രോ റെയിൽ കോർപ്പറേഷന് അനുമതി നൽകിക്കൊണ്ടാണ് ഹൈക്കോടതി വിധി. ക്ഷേത്രഭൂമി ഒഴിവാക്കുന്നതിനായി പൊതുമേഖലാ ഇൻഷുറൻസ് കമ്പനിയുടെ പുതിയ കെട്ടിടമടങ്ങുന്ന സ്ഥലം ഏറ്റെടുക്കാനുള്ള ബദൽനീക്കം കോടതി […]

Lifestyle

പ്രധാനമന്ത്രിയെ പരിഹസിക്കുന്ന കാർട്ടൂൺ നീക്കം ചെയ്യാൻ തമിഴ് മാധ്യമം വികടൻ അധികൃതരോട് ആവശ്യപ്പെട്ടു

പ്രധാനമന്ത്രിയെ പരിഹസിക്കുന്ന കാർട്ടൂൺ നീക്കം ചെയ്യാൻ തമിഴ് മാധ്യമം വികടൻ അധികൃതരോട് ആവശ്യപ്പെട്ടു മദ്രാസ് ഹൈക്കോടതി, മാസികയുടെ വെബ്സൈറ്റിന് ഏർപ്പെടുത്തിയ വിലക്കു നീക്കാൻ വാർത്താവിതരണ മന്ത്രാലയത്തോട് നിർദേശിച്ചു. ഉത്തരവിനു പിന്നാലെ കാർട്ടൂൺ നീക്കം ചെയ്തതായി വികടൻ വ്യക്തമാക്കി. കാർട്ടൂൺ യുഎസുമായുള്ള ഇന്ത്യയുടെ ബന്ധത്തെ ബാധിക്കുന്നതാണ് എന്ന് വാദിച്ച അഡീഷണൽ സോളിസിറ്റർ ജനറൽ, കാർട്ടൂൺ നീക്കം ചെയ്താൽ വിലക്കു നീക്കുമെന്ന് അറിയിച്ചിരുന്നു. കാർട്ടൂണിന്റെ ഉള്ളടക്കം രാജ്യത്തിന്റെ പരമാധികാരത്തെ ബാധിക്കില്ലെന്ന് കോടതി ചൂണ്ടിക്കട്ടി.