ഇടുക്കി ജില്ലയിലെ പട്ടികജാതി, പട്ടികവര്‍ഗ ഉന്നതികളില്‍ പുസ്തകങ്ങളും, വായനാ സൗകര്യവും വര്‍ധിപ്പിക്കുന്നതിനായി തദേശ സ്വയം ഭരണ വകുപ്പ് ആര്‍ ജി എസ് എ പദ്ധതിയുടെ ഐ ഇ സി ഘടകത്തില്‍ ഉള്‍പ്പെടുത്തി ആവിഷ്‌കരിച്ച അക്ഷരോന്നതി പദ്ധതിക്ക് തുടക്കമായി. ജില്ലാ കളക്ടര്‍ ദിനേശന്‍ ചെറുവാട്ട് അക്ഷരോന്നതിയുടെ ലോഗോ തദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ട്രീസ ജോസിന് നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു.കേരളം വിവിധ സാമൂഹിക സൂചികകളില്‍ മുന്‍പന്തിയിലാണെങ്കിലും, പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ ഇപ്പോഴും പല മേഖലകളിലും പിന്നാക്കാവസ്ഥ നേരിടുന്നുണ്ട്. […]
