Lifestyle
ദേശീയപാതയ്ക്കു വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികളും നിയമക്കുരുക്കുകളും ലഘൂകരിക്കാന്‍ നിയമം ഭേദഗതി ചെയ്യും
ദേശീയപാതയ്ക്കു വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികളും നിയമക്കുരുക്കുകളും ലഘൂകരിക്കാന്‍ നിയമം ഭേദഗതി ചെയ്യും. ഏറ്റെടുത്ത് 5 വര്‍ഷത്തിനകം ഉപയോഗിക്കാത്ത ഭൂമി, ഉടമയ്ക്കു തിരികെ നല്‍കണമെന്നും ആ ഭൂമിയിലുണ്ടായ നാശനഷ്ടങ്ങള്‍ക്ക് ഉടമയ്ക്കു നഷ്ടപരിഹാരം നല്‍കണമെന്നുമുള്ള വ്യവസ്ഥകള്‍ ഉപരിതല ഗതാഗത മന്ത്രാലയം കേന്ദ്രമന്ത്രിസഭയ്ക്കു നല്‍കിയ ഭേദഗതിയില്‍ നിര്‍ദ്ദേശിച്ചു. ന്മഏറ്റെടുത്ത ഭൂമി 5 വര്‍ഷത്തിനകം ഉപയോഗിച്ചില്ലെങ്കില്‍ ഏറ്റെടുക്കല്‍ വിജ്ഞാപനം റദ്ദാക്കും. ന്മ ഭൂമി വില സംബന്ധിച്ചുള്ള പരാതി കേന്ദ്ര സര്‍ക്കാര്‍ നിയോഗിക്കുന്ന ആര്‍ബിട്രേറ്റര്‍ക്കു 3 മാസത്തിനകം നല്‍കണം. ഇതിനു ശേഷം പരിഗണിക്കില്ല. […]