Lifestyle
ആശാ പ്രവർത്തകർക്ക് ഓണറേറിയമോ ഇൻസെന്റിവോ കൂട്ടിനൽകില്ലെന്ന കടുംപിടിത്തം സർക്കാരിനില്ല എന്ന് എൽഡിഎഫ് യോഗത്തിൽ
തിരുവനന്തപുരം: ആശാ പ്രവർത്തകർക്ക് ഓണറേറിയമോ ഇൻസെന്റിവോ കൂട്ടിനൽകില്ലെന്ന കടുംപിടിത്തം സർക്കാരിനില്ല എന്ന് എൽഡിഎഫ് യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ സാമ്പത്തിക പരിമിതിയുള്ളതിനാൽ സംസ്ഥാന സർക്കാരിനു സ്വന്തം നിലയ്ക്കു വർധന വരുത്താൻ സാധിക്കില്ല. കേന്ദ്രം തുക വർധിപ്പിച്ചാൽ ആനുപാതികമായി സംസ്ഥാന സർക്കാരും വർധിപ്പിക്കാമെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. സമരങ്ങളിലൂടെ വളർന്നു വന്ന ഇടതുപക്ഷ പ്രസ്ഥാനം ഭരിക്കുമ്പോൾ സമൂഹത്തിന്റെ അടിസ്ഥാന വർഗത്തിലുള്ള ആശാ പ്രവർത്തകരുടെ സമരം ഇങ്ങനെ നീണ്ടുപോകുന്നതു ഗൗരവമുള്ള വിഷയമാണെന്നു സിപിഐയും ആർജെഡിയും യോഗത്തിൽ വ്യക്തമാക്കി. സമരക്കാരുമായി മന്ത്രി […]