കേരളത്തിന്റെ ഇന്നത്തെ വികസനത്തിൽ നിർണായക പങ്കുള്ള സ്ഥാപനമാണ് കിഫ്ബിയെന്നും കഴിഞ്ഞ സർക്കാർ കേരളത്തിന്റെ വികസനപദ്ധതിയായി കിഫ്ബിയെ മാറ്റിയെന്നും പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. നെടുമങ്ങാട്, ചിറയിൻകീഴ്, വാമനപുരം നിയോജക മണ്ഡലങ്ങളിലൂടെ കടന്നു പോകുന്ന പഴകുറ്റി-മംഗലപുരം റോഡിന്റെ, മൂന്നാം റീച്ചായ പോത്തൻകോട്-മംഗലപുരം റോഡിന്റെ നിർമാണപ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 223 റോഡുകൾ, 91 പാലങ്ങൾ, 57 റെയിൽവേ മേൽപ്പാലങ്ങൾ, 15 ഫ്‌ളൈ ഓവറുകൾ, ഒരു അടിപ്പാത എന്നിവ 18,445 കോടി രൂപ […]