മാറുന്ന കാലാവസ്ഥയും അപ്രതീക്ഷിതമായ വരൾച്ചയും കേരളത്തിലെ കർഷകർക്ക് വെല്ലുവിളിയാകുമ്പോൾ, ജലസംരക്ഷണത്തിലൂടെ കാർഷിക മേഖലയെ സുരക്ഷിതമാക്കാൻ 100 കോടിയുടെ പദ്ധതിയുമായി കൃഷിവകുപ്പ്. ‘പെർ ഡ്രോപ്പ് മോർ ക്രോപ്പ്’ (PDMC) അഥവാ ഓരോ തുള്ളി ജലത്തിൽ നിന്നും കൂടുതൽ വിളവ് എന്ന ലക്ഷ്യത്തോടെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കുന്ന സൂക്ഷ്മജലസേചന പദ്ധതി കർഷകർക്ക് പുതു പ്രതീക്ഷയേകുകയാണ്. അപ്രതീക്ഷിതമായ അതിശക്തമായ മഴയും നീണ്ടുനിൽക്കുന്ന വരൾച്ചയും കേരളത്തിന്റെ കാർഷിക മേഖലയെ ഗുരുതരമായി ബാധിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ പ്രകൃതിവിഭവങ്ങൾ കരുതലോടെ ഉപയോഗിക്കുക എന്ന നയത്തിന്റെ ഭാഗമായാണ് സൂക്ഷ്മജലസേചനം (Micro Irrigation) പ്രോത്സാഹിപ്പിക്കുന്നത്. ചെടിയുടെ […]
