പൊതുമേഖലാ സ്ഥാപനമായ കേരള ഫീഡ്സ് ലിമിറ്റഡും വെറ്ററിനറി ആൻഡ് ആനിമൽ സയൻസ് യൂണിവേഴ്സിറ്റിയും ഗവേഷണ വികസന മേഖലകളിൽ സഹകരിക്കുന്നതിന് ധാരണാപത്രം ഒപ്പുവച്ചു. മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയുടെ സാന്നിധ്യത്തിൽ മന്ത്രിയുടെ ചേംബറിൽ വെച്ചാണ് ധാരണാപത്രം ഒപ്പുവെച്ചത്. കൂടുതൽ ഗുണമേന്മയുള്ളതും തികച്ചും സുരക്ഷിതവുമായ കാലിത്തീറ്റ വികസിപ്പിക്കുന്നതിനും ജീവനക്കാർക്കുള്ള നൈപുണ്യ വികസനം, പരിശീലനം, ലബോറട്ടറി സേവനങ്ങളുടെ പങ്കുവെക്കൽ, സാങ്കേതിക അറിവുകളുടെ കൈമാറ്റം തുടങ്ങിയ മേഖലകളിൽ ഇരു സ്ഥാപനങ്ങളും സഹകരണം ഉറപ്പാക്കും. സംസ്ഥാനത്തെ മൃഗസംരക്ഷണം, ക്ഷീരവികസനം മേഖലകളിലെ സമഗ്രവികസനവും […]