കണ്ണൂർ പുഷ്പോത്സവം പോലെയുള്ള ജനകീയ മുന്നേറ്റങ്ങൾ സമൂഹത്തിൽ മാനവികതയും മനുഷ്യസ്നേഹവും പകരുന്നവയെന്ന് മ്യൂസിയം രജിസ്ട്രേഷൻ പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. കണ്ണൂർ പുഷ്പോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുക യായിരുന്നു അദ്ദേഹം. പുഷ്‌പോത്സവത്തിന് ജനങ്ങൾ നൽകുന്ന പിന്തുണ മാതൃകപരമാണ്. ഇത്തരം കൂട്ടായ്മകൾ ജാതി, മത, രാഷ്ട്രീയ, സങ്കുചിത ചിന്തകൾക്ക് അതീതമായ സന്ദേശം സമൂഹത്തിന് നൽകുമെന്നും മന്ത്രി പറഞ്ഞു. കണ്ണൂർ അഗ്രിഹോർട്ടികൾച്ചറൽ സൊസൈറ്റി വൈസ് പ്രസിഡന്റ് ഡോ. കെ. വത്സല അധ്യക്ഷയായി. പുഷ്‌പോത്സവത്തിന്റെ ഭാഗമായി […]
