മതവിദ്വേഷമുണ്ടാക്കുന്ന കേസുകളിൽ ജയിൽ ശിക്ഷ ഉറപ്പാക്കണമെന്ന് ഹൈക്കോടതി. ഇന്ത്യ മതനിരപേക്ഷ രാജ്യമാണ്. ഇവിടെ മതവിദ്വേഷ കേസുകളിൽ കുറ്റം ആവർത്തിക്കുമ്പോഴും ശിക്ഷ പിഴയിൽ ഒതുങ്ങുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി. ടെലിവിഷൻ ചാനൽ ചർച്ചയിൽ മുസ്‌ലിം വിരുദ്ധ പരാമർശം നടത്തിയെന്ന കേസിൽ ബിജെപി നേതാവ് പി.സി.ജോർജിന്റെ മുൻകൂർ ജാമ്യ ഹർജി പരിഗണിക്കുമ്പോഴാണ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ ഇക്കാര്യം വാക്കാൽ പറഞ്ഞത്. പി.സി.ജോർജിന്റെ ജാമ്യഹർജി ഹൈക്കോടതി വിധി പറയാനായി മാറ്റി. മുമ്പും ഇത്തരം കേസുകളിൽ പ്രതിയായി വ്യവസ്ഥകളോടെ ജാമ്യം ലഭിച്ചിട്ടുള്ളയാളാണ് പി.സി.ജോർജ്. എന്നാൽ അദ്ദേഹം […]